വർക്കല ഭൂമി വിവാദം: സബ്​ കലക്​ടറുടെ ഉത്തരവിന്​​ കലക്​ടറു​െട സ്​റ്റേ

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താൽക്കാലികമായി ജില്ലാ കലക്​ടർ സ്റ്റേ ചെയ്തു. വി. ജോയ് എം.എല്‍.എയുടെ പരാതിയിൽ ജില്ലാ കലക്​ടർ കെ. വാസുകിയാണ്​ കൈമാറ്റ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. എം.എല്‍.എയുടെ പരാതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്. പരാതി കമ്മീഷണര്‍ അന്വേഷിച്ചു റിപ്പോർട്ട് നൽകുന്നതുവരെയാണ് സ്റ്റേ.

റവന്യൂ മന്ത്രിയുടെ ​നിർദേശാനുസരണമാണ്​ നടപടി. സംഭവത്തിൽ വിജലൻസ്​ അന്വേഷണം വേണമെന്ന്​ വി.ജോയ്​ എം.എൽ.എ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയെന്ന്​ എം.എൽ.എ അറിയിച്ചു. 

സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വെച്ചുവെന്ന് കണ്ടെത്തി 2017 ജൂലൈ 19ന്​ വര്‍ക്കല തഹസില്‍ദാര്‍ എന്‍. രാജു സ്വകാര്യ വ്യക്​തിയിൽ നിന്ന്​  പിടിച്ചെടുത്ത 27 സെന്റ് സ്ഥലമാണ്​ സബ്​ കലക്​ടർ ദിവ്യ എസ്. അയ്യർ സ്വകാര്യ വ്യക്തിക്ക്​ തന്നെ കൈമാറിയത്​. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള  റോഡ് സൈഡിലുള്ള ഭൂമിയാണ് വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ് അയ്യർ ഉത്തരവിറക്കിയത്. അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. എന്നാൽ, നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ് അയ്യര്‍ അറിയിച്ചു. 

നിയമമനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു റവന്യൂ വകുപ്പ്​ സ്​ഥലം ഏറ്റെടുത്തത്​‍. എന്നാൽ ഇതിനെതിരെ സ്ഥലമുടമ ജെ.ലിജി ഹൈകോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഏകപക്ഷീയമായി തഹസില്‍ദാര്‍ നടപടിയെടുത്തുവെന്നായിരുന്നു പ്രധാന ആക്ഷേപം. പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ ചുമതലപ്പെടുത്തി ജ‍ഡ്‍ജ് പി.ബി സുരേഷ്കുമാര്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കലക്ടര്‍ ഉത്തരവിട്ടത്. 

താലൂക്ക് സര്‍വ്വേയറുടെ സഹായത്തോടെ ഭൂമി അളന്ന് തിരിച്ച് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പരാതിക്കാരി ഹൈകോടതിയെ  സമീപിച്ചപ്പോള്‍ എതിര്‍റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ എതിര്‍കക്ഷിയാക്കിയിരുന്നില്ല. പിന്നീട് മറ്റൊരു അപേക്ഷ നല്‍കിയാണ് സബ്കലക്ടറെ കേസില്‍ ആറാം കക്ഷിയാക്കിയത്. ഇതിലും ദുരൂഹത ഉണ്ടെന്ന്​ ആരോപണമുണ്ട്​. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ അടുത്ത ബന്ധുവാണ് സ്ഥലമുടമ. 

സ്​ഥലം ​ൈകമാറാനുള്ള സബ്​കലക്​ടറുടെ ഉത്തരവ്​ വിവാദമായതോടെയാണ്​ ഉത്തരവിന്​ കലക്​ടർ സ്​റ്റേ നൽകിയത്​. 

Tags:    
News Summary - Varkala Land Issue: Collector Stayed Sub collector's Order - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.