അമ്പലപ്പുഴ: പൊലീസ് കസ്റ്റഡിയിലിരിക്കെ എസ്.ആർ. ശ്രീജിത്തിെൻറ മരണത്തിനിടയാക്കിയത് ചെറുകുടലിനേറ്റ അണുബാധയാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം നടക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ചെറുകുടലിന് ക്ഷതമേറ്റിരുന്നു. വയറുവേദനയെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിെൻറ ചെറുകുടലിെൻറ ക്ഷതമേറ്റ ഭാഗമായ ജിജിനം മുറിച്ചുമാറ്റിയിരുന്നു. ഇൗ ഭാഗത്താണ് അണുബാധ ഉണ്ടായത്. പിന്നീട് മറ്റ് അവയവങ്ങൾക്കും അണുബാധയുണ്ടായി. മരണത്തിലേക്ക് നയിച്ച കാരണം ഇതാണ്.
മറ്റ് അവയവങ്ങൾക്കോ നട്ടെല്ലിനോ ക്ഷതമേറ്റതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതേസമയം കൈകാലുകളില്‍ മുറിവേറ്റിട്ടുണ്ട്. ഇതും മര്‍ദനം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ആയുധം കൊണ്ടുള്ള മുറിവുകളൊന്നും ശരീരത്തിലില്ലായിരുന്നു. അതേസമയം ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. കൈയും കാലും ഉപയോഗിച്ചുള്ള മർദനം കൊണ്ടാണിത് സംഭവിച്ചതെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കും. ആലപ്പുഴ മെഡിക്കൽ കോളജിലെ പൊലീസ് സർജനായ അസി.പ്രഫ.ഡോ.സക്കറിയ തോമസിെൻറ നേതൃത്വത്തിൽ ഡോ.ശ്രീലക്ഷ്മി, ഡോ. സ്നേഹൽ എന്നിവരാണ് പോസ്റ്റ്േമാർട്ടം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.