വണ്ടൂർ െഎ.എസ് കേസ്: പ്രതി വീണ്ടും എൻ.െഎ.എ കസ്റ്റഡിയിൽ
കൊച്ചി: വണ്ടൂർ ഐ.എസ് കേസിൽ അറസ്റ്റിലായ പ്രതിയെ വീണ്ടും എൻ.ഐ.എ കസ്റ്റഡിയിൽ വാ ങ്ങി. കഴിഞ്ഞ ഒമ്പതിന് വിദേശത്തുനിന്ന് വരുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പിടിയിലായ കോഴിക്കോട് താമരശ്ശേരി സ്വദേശി ഷൈബു നിഹാറിനെയാണ് ഏഴുദിവസത്തേക്കുകൂടി എറണാകുളം പ്രത്യേക കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്. കേരളത്തിൽനിന്ന് ഇതുവരെ ഐ.എസിൽ ചേരാൻ പുറപ്പെട്ടവരുടെ വിവരങ്ങൾ, സാമ്പത്തിക സഹായം നൽകുന്നവർ ആരാണ് എന്നീ കാര്യങ്ങളിൽ അന്വേഷണം നടത്താനാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
ഐ.എസിൽ ചേരുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇരുപത്തിയഞ്ചോളം പേർ സിറിയയിലേക്ക് യാത്ര ചെയ്തതായാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഷൈബുവും സമാനരീതിയിൽ െഎ.എസിൽ ചേരാൻ ബഹ്റൈനിൽനിന്ന് സിറിയയിലേക്ക് ചേക്കേറാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഐ.എസുമായി ബന്ധപ്പെട്ട് കേരളത്തിൽ അറസ്റ്റ് നടന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നത്രെ.
ഇയാളുമായി ബന്ധപ്പെട്ട് ഐ.എസിൽ ചേർന്നവരുടെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുകയാണ് എൻ.ഐ.എയുടെ ലക്ഷ്യം. ഏപ്രിൽ ഒമ്പതിന് അറസ്റ്റിലായതിന് പിന്നാലെ പ്രതിയെ രണ്ടുദിവസം എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എന്നാൽ, അന്ന് ചോദ്യം ചെയ്യൽ പൂർണമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമതും കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.