ആർ.എസ്​.എസ്​ നേതാവ് പ്രിൻസിപ്പലായ കോളജിൽ സംഘടനാ പ്രവർത്തനം വിലക്കി

കണ്ണൂർ: ആർ.എസ്​.എസ്​ നേതാവ്​ വത്സൻ തില്ല​​ങ്കേരി പ്രിൻസിപ്പലായി പ്രവർത്തിക്കുന്ന പാരലൽ കോളജിലെ വിദ്യാർഥി ആ ത്മഹത്യക്ക്​ ശ്രമിച്ചു. ഇരിട്ടി ​പ്രഗതി കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥി കുറ്റ്യാട്ടൂർ സ്വദേശി ആകാശാണ്​​ ക ൈയ​ിലെ ഞരമ്പ്​ മുറിച്ചത്​. എസ്​.എഫ്​.ഐയിൽ പ്രവർത്തിച്ചതിനും വാട്​സ്​ ആപ്​ ഗ്രൂപ് ഉണ്ടാക്കിയതിനും കോളജിൽനിന്ന്​ പുറത്താക്കിയതിൽ മനംനൊന്താണ്​ ആത്മഹത്യക്ക്​ ശ്രമിച്ചതെന്ന്​ ആകാശ്​ പറഞ്ഞു.

ബുധനാഴ്​ച ഉച്ചക്ക്​ ഇരിട്ടി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആകാശിനെ വ്യാഴാഴ്​ച ഡിസ്​ചാർജ്​ ചെയ്​തു. 35 വർഷമായി പ്രവർത്തിക്കുന്ന പ്രഗതി കോളജ്​ കാമ്പസിൽ രാഷ്​ട്രീയ സംഘടനാപ്രവർത്തനം അനുവദനീയമല്ലെന്ന്​ പ്രിൻസിപ്പൽ വത്സൻ തില്ല​ങ്കേരി പറഞ്ഞു.

അതിനിടെ, വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്​.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രഗതി കോളജിലേക്ക് മാർച്ച് നടത്തി. മാർച്ച് താലൂക്കാശുപത്രി റോഡിൽ പൊലീസ്​ തടഞ്ഞു. എസ്​.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്​ മുദ്രാവാക്യം വിളിച്ചു.

Tags:    
News Summary - Valsan Thillankeri RSS Parallel College in Kannur -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.