അ​ധ്യാ​പി​ക ആ​ശ​യു​ടെ ഭൗ​തി​ക ശ​രീ​രം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ള്‍ പൊ​ട്ടി​ക്ക​ര​യു​ന്ന മ​ക​ൻ അ​ശ്വ​ത് 

വാ​ൽ​പാ​റ അ​പ​ക​ടം; ആശ ടീച്ചർ കുട്ടികളുടെ പ്രിയ ഗുരു

കൊ​ള​ത്തൂ​ർ: വാ​ൽ​പാ​റ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പാ​ങ്ങ് ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ ആ​ശ ടീ​ച്ച​ർ​ക്ക് നാ​ട് വി​ട​ന​ൽ​കി​യ​പ്പോ​ൾ ഉ​ള്ളു​നോ​വു​ന്ന കാ​ഴ്ച​ക​ളും ക​ര​ള​ലി​യി​ക്കു​ന്ന രം​ഗ​ങ്ങ​ളും. 15 വ​ർ​ഷ​ത്തോ​ള​മാ​യി അ​ധ്യാ​പി​ക​യാ​യി സേ​വ​നം ചെ​യ്തി​രു​ന്ന ആ​ശ കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഗു​രു​വാ​യി​രു​ന്നു. ക​ലാ​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്ന അ​വ​ർ മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, ഭ​ര​ത​നാ​ട്യം തു​ട​ങ്ങി​യ​വ​യി​ൽ മി​ക​വ് തെ​ളി​യി​ച്ചി​രു​ന്നു.

വി​നോ​ദ​യാ​ത്ര​ക​ളു​ടെ സം​ഘാ​ട​ക​യാ​യി എ​ല്ലാ​യ്പോ​ഴും മു​മ്പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന ടീ​ച്ച​റു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം നാ​ടി​നെ​യും സ്കൂ​ളി​നെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. മു​മ്പൊ​രു യാ​ത്ര​യി​ൽ ടീ​ച്ച​ർ പാ​ടി​യ ‘പൂ​ക്ക​ൾ പ​നി​നീ​ർ പൂ​ക്ക​ൾ...’ എ​ന്ന ഗാ​നം നാ​ട് ഏ​റ്റു​പാ​ടു​ക​യാ​ണ്.

റി​ട്ട. എ​സ്‌.​ഐ കൊ​ള​ത്തൂ​ർ കൂ​മു​ള്ളി​ക്ക​ളം ച​ന്ദ്ര​ന്റെ​യും ച​ന്ദ്ര​മ​തി​യു​ടെ​യും മ​ക​ളാ​ണ് ആ​ശ. ഭ​ർ​ത്താ​വ്: ജി​തേ​ഷ്. ഐ​ശ്വ​ര്യ, അ​ക്ഷ​ര, അ​ശ്വ​ന്ത് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ നാ​ട്ടു​കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങു​ന്ന വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു. പാ​ങ്ങ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹം രാ​വി​ലെ ത​ന്നെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ടീ​ച്ച​റു​ടെ മ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും നി​ല​വി​ളി ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ൾ ന​ന​യി​ച്ചു.

Tags:    
News Summary - Valparai accident; Asha teacher is the beloved teacher of the children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.