മണ്ണാര്‍ക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതക കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതി മേയ് 18 വരെ നീട്ടി. പ്രതികളുടെ ജാമ്യഹരജിയില്‍ വിധിപറയുന്നത് 12ലേക്ക് മാറ്റിയും സ്പെഷല്‍ കോടതി ജഡ്ജി ജോമോന് ജോണ്‍ ഉത്തരവിട്ടു. ചൊവ്വാഴ്ച ജാമ്യഹരജി പരിഗണിക്കവേ, പ്രതികൾ ചെയ്ത കുറ്റം ഗുരുതരമാണെന്ന് നിരീക്ഷിച്ച ശേഷമാണ് വിധി പറയുന്നത് കോടതി നീട്ടിവെച്ചത്.
ആള്‍ക്കൂട്ടക്കൊലപാതക വിഷയത്തില്‍ നിലവിലുള്ള സുപ്രീംകോടതി വിധിയുടെ ഗൗരവവും ജഡ്ജി എടുത്തുകാട്ടി. കേസിലെ ആറും ഒമ്പതും ഒഴികെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. കേസന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് അടുത്ത ദിവസങ്ങളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിവരമുണ്ട്. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.
2025 ഡിസംബര്‍ 17നാണ് ആള്‍ക്കൂട്ട മർദനത്തെ തുടര്‍ന്ന് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ കൊല്ലപ്പെട്ടത്. കേസില്‍ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഇതിലെ ആറാം പ്രതി ആഴ്ചകള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.