വൈക്കം സമരജ്വാലക്ക്​ നാളെ ഒരു നൂറ്റാണ്ട്​

കോ​ട്ട​യം: കേ​ര​ള ച​രി​ത്ര​ത്തി​ലെ ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ങ്ങ​ളി​ൽ നാ​ഴി​ക​ക്ക​ല്ലാ​യ വൈ​ക്കം സ​ത്യ​ഗ്ര​ഹം​ നൂ​റാം​വ​യ​സ്സി​ലേ​ക്ക്. വൈ​ക്കം ക്ഷേ​ത്ര​ത്തി​ന്​ ചു​റ്റു​മു​ള്ള പൊ​തു​വ​ഴി​ക​ളി​ൽ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം തേ​ടി 1924 മാ​ര്‍ച്ച് 30ന്​ ​ആ​രം​ഭി​ച്ച​ സ​ത്യ​ഗ്ര​ഹം​​ 603 ദി​വ​സം നീ​ണ്ടു. അ​വ​സാ​നം​ ​ക്ഷേ​ത്ര​വ​ഴി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​.

സം​സ്ഥാ​ന സ​ർ​ക്കാ​റും കോ​ൺ​ഗ്ര​സും വി​വി​ധ സം​ഘ​ട​ന​ക​ളും വെ​വ്വേ​റെ ശ​താ​ബ്​​ദി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​റി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ ഒ​ന്നി​ന്​ തു​ട​ങ്ങും. വൈ​ക്കം കാ​യ​ലോ​ര​ത്ത്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും ചേ​ർ​ന്നാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. വൈ​കീ​ട്ട് മൂ​ന്നി​ന്​​ വൈ​ക്കം പെ​രി​യാര്‍ സ്മാ​ര​ക​ത്തി​ല്‍ ഇ​രു​സം​സ്ഥാ​ന​ത്തെ​യും മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ന​ട​ത്തു​ന്ന പു​ഷ്പാ​ര്‍ച്ച​ന​ക്കു​ശേ​ഷ​മാ​ണ്​ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്.

കെ.​പി.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷം 30ന് ​തു​ട​ങ്ങും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ൻ ഖാ​ര്‍ഗെ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള​ത്. 

Tags:    
News Summary - Vaikom struggle will be a century tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.