കൊച്ചി: കോട്ടയം ജില്ലയിലെ വാഗമൺ തങ്ങൾപാറയിൽ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ രഹസ്യ ക്യാമ്പ് സംഘടിപ്പിച്ചെന്ന കേസിൽ നാല് മലയാളികൾ അടക്കം 18 പ്രതികൾ കുറ്റക്കാർ. ഒരു വർഷത്തിലേറെ നീണ്ട വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി ഡോ.കൗസർ എടപ്പഗത്ത് വിധി പ്രസ്താവിച്ചത്. പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. കേസിൽ വിചാരണ നേരിട്ട മറ്റ് 17 പേരെ തെളിവുകളുടെ അഭാവത്തിൽ െവറുതെ വിട്ടു.
കോട്ടയം ഇൗരാറ്റുപേട്ട പീടിയേക്കൽ വീട്ടിൽ പി.എ. ഷാദുലി (35), ഷാദുലിയുടെ സഹോദരൻ പി.എ. ഷിബിലി (46), ആലുവ ഉളിയന്നൂർ പെരുന്തേലിൽ മുഹമ്മദ് അൻസാർ നദ്വി (37), പെരുന്തേലിൽ അബ്ദുൽ സത്താർ എന്ന മൻസൂർ (34) എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ മലയാളികൾ. ബംഗളൂരു സ്വദേശി ഹഫീസ് ഹുസൈൻ എന്ന അദ്നാൻ (37), മധ്യപ്രദേശ് ഉജ്ജയിൻ മഹിത്പൂർ സ്വദേശി ഹുസൈൻ ഭായ് എന്ന സഫ്ദർ നഗോറി (48), മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശി ആമിൽ പർവേസ് (46), കർണാടക ബിജാപൂർ സ്വദേശി മുഹമ്മദ് സമി (32), കർണാടക ബൽഗാം സ്വദേശി നദീം സഇൗദ് (33), ഉത്തർപ്രദേശ് അഅ്സംഗഡ് സ്വദേശി മുഫ്തി അബ്ദുൽ ബഷർ എന്ന അബ്ദുൽ റാഷിദ് (36), കർണാടക ബെല്ലാരി സ്വദേശി ഡോ.എച്ച്.എ. അസദുല്ല (32), ഉജ്ജയിൻ സ്വദേശി കമറുദ്ദീൻ നഗോറി (46), കർണാടക ധാർവാഡ് സ്വദേശി ഷക്കീൽ അഹമ്മദ് (40), ബിദാർ സ്വദേശി ഡോ.മിർസ അഹമ്മദ് ബെയ്ഗ് (34), ഝാർഖണ്ഡ് റാഞ്ചി സ്വദേശി ദാനിഷ് (36), റാഞ്ചി സ്വദേശി മൻസർ ഇമാം എന്ന ജമീൽ (38), മുംബൈ അേന്ധരി സ്വേദശി മുഹമ്മദ് അബുൽ ഫൈസൽ ഖാൻ (35), അഹ്മദാബാദ് സ്വദേശി ആലം ജെബ് അഫ്രീദി (39) എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ മറ്റുള്ളവർ. യു.എ.പി.എ 10, 38 വകുപ്പുകൾ (നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിയാവുക, നിരോധിത സംഘടനയിൽ അംഗമാവുക), സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിന് സ്േഫാടക വസ്തു നിയമത്തിലെ നാലാം വകുപ്പ്, ഇന്ത്യൻ ശിക്ഷാനിയമം 120 ബി (ഗൂഢാലോചന) തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്.
വിചാരണ നേരിട്ട 35 പ്രതികളിൽ ഗുജറാത്ത് വഡോദര സ്വദേശി മുഹമ്മദ് ഉസ്മാൻ, മധ്യപ്രദേശ് ജബൽപൂർ സ്വദേശി മുഹമ്മദ് അലി, മധ്യപ്രദേശ് ഖൻദ്വ സ്വദേശി കംറാൻ സിദ്ദീഖി, കർണാടക ഗുൽബർഗ സ്വദേശി മുഹമ്മദ് യാസിർ, റെയ്ച്ചൂർ സ്വദേശി മുഹമ്മദ് ആസിഫ്, സൂറത്ത് സ്വദേശി മുഹമ്മദ് സാജിദ്, അഹ്മദാബാദ് സ്വദേശികളായ ഗയാസുദ്ദീൻ, ജാഹിദ് കുത്ബുദ്ദീൻ ശൈഖ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് ഇസ്മായിൽ, ജാവേദ് അഹമ്മദ്, വഡോദര സ്വദേശി ഇംറാൻ ഇബ്രാഹീം ശൈഖ്, ഖയാമുദ്ദീൻ ഷറഫുദ്ദീൻ, ഉജ്ജയിൻ സ്വദേശി മുഹമ്മദ് യൂനുസ്, കർണാടക ബൽഗാം സ്വദേശികളായ മുഹമ്മദ് ഇർഫാൻ, നാഷിർ അഹമ്മദ്, യു.പി അഅ്സംഗഡ് സ്വദേശി ഹബീബ് ഫലാഹി എന്നിവരെയാണ് വെറുതെ വിട്ടത്. വിവിധ ജയിലുകളെ ബന്ധിപ്പിച്ച് വിഡിയോ കോൺഫറൻസിങ് സംവിധാനം വഴി വിചാരണ നടത്തിയ ഇന്ത്യയിലെ ആദ്യ കേസാണിത്.
33 പ്രതികൾ വിധി കേട്ടത് മൂന്ന് സംസ്ഥാനങ്ങളിലിരുന്ന്
െകാച്ചി: രാജ്യത്ത് ആദ്യമായി വിഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗപ്പെടുത്തി വിചാരണ നടത്തിയ വാഗമൺ സിമി ക്യാമ്പ് കേസിലെ 33 പ്രതികൾ കോടതിയുടെ അന്തിമ വിധി കേട്ടത് മൂന്ന് സംസ്ഥാനങ്ങളിലെ അഴിക്കുള്ളിലിരുന്ന്. സുരക്ഷാ കാരണങ്ങളാൽ പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് തുടക്കം മുതൽതന്നെ വിവിധ സംസ്ഥാന പൊലീസ് സേനകളും എൻ.െഎ.എയും അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ പൂർണമായും വിഡിയോ കോൺഫറൻസ് വഴി നടത്തിയ വിചാരണയുടെ വിധി പ്രസ്താവവും ഇങ്ങനെയാക്കുകയായിരുന്നു.
അഹ്മദാബാദ്, ഭോപാൽ, ബംഗളൂരു ജയിലുകളെ വിഡിയോ കോൺഫറൻസിങ് സംവിധാനത്തിൽ ബന്ധിപ്പിച്ചാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി വിധി പ്രസ്താവിച്ചത്. വിചാരണ നേരിട്ട 35 പ്രതികളിൽ 21പേർ അഹ്മദാബാദ് സെൻട്രൽ ജയിലിലും 11പേർ ഭോപാൽ സെൻട്രൽ ജയിലിലും ഒരാൾ ബംഗളൂരു സെൻട്രൽ ജയിലിലുമായിരുന്നു. കൊച്ചി ജയിലിലുണ്ടായിരുന്ന കർണാടക സ്വദേശി മുഹമ്മദ് ആസിഫ്, ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അബ്ദുൽ സത്താർ എന്നിവരെ മാത്രമാണ് വിധി കേൾക്കാൻ നേരിട്ട് കോടതിയിൽ ഹാജരാക്കിയത്.
38 പ്രതികളുള്ള കേസിൽ 35 പേർ മാത്രമാണ് വിചാരണ നേരിട്ടത്. 37ാം പ്രതി യു.പി അഅ്സംഗഡ് സ്വദേശി വാസിഖ് ബില്ല ഇപ്പോഴും ഒളിവിലാണ്. മറ്റൊരു പ്രതി മുംബൈ സ്വദേശി അബ്ദുൽ സുബ്ഹാൻ ഖുറൈശി അടുത്തിടെയാണ് എൻ.െഎ.എയുടെ പിടിയിലായത്. 31ാം പ്രതി മധ്യപ്രദേശ് സ്വദേശി മെഹബൂബ് മാലിക് ഭോപാലിൽ പൊലീസ് വെടിവെപ്പിൽ െകാല്ലപ്പെട്ടിരുന്നു. കേസിലെ 17 പ്രതികളെ കോടതി വെറുതെ വിെട്ടങ്കിലും ഇവർ അഹ്മദാബാദ്, ഇന്ദോർ, ബൽഗാം തുടങ്ങി സ്ഫോടന കേസുകളിൽ വിചാരണ കാത്ത് ജയിലിൽ കഴിയേണ്ടി വരും. എൻ.െഎ.എ ഡിവൈ.എസ്.പി സി. രാധാകൃഷ്ണ പിള്ളയാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
പരമാവധി ശിക്ഷ നൽകണമെന്ന് എൻ.െഎ.എ
കൊച്ചി: വാഗമൺ സിമി ക്യാമ്പ് കേസിൽ കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷ വിധിക്കണമെന്ന് എൻ.െഎ.എ. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന ശിക്ഷയിന്മേലുള്ള വാദം കേൾക്കലിലാണ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് എൻ.െഎ.എ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പട്ട ആവശ്യപ്പെട്ടത്. പ്രതികളുടെ മനഃസ്ഥിതി മറ്റുള്ളവരെപ്പോലെയല്ലെന്നും അവർ ഇപ്പോഴും വ്യവസ്ഥിതിക്കെതിരെ വിദ്വേഷം കാത്തുസൂക്ഷിക്കുന്നവരാണെന്നും ഇൗ സാഹചര്യത്തിൽ പ്രതികൾ ഒരു കാരുണ്യത്തിനും അർഹരല്ലെന്നുമായിരുന്നു എൻ.െഎ.എയുടെ വാദം. പ്രതികൾ ഇൗ സമൂഹത്തിെൻറ ഭാഗമല്ലെന്നാണ് അവർതന്നെ ധരിച്ചിരിക്കുന്നത്.
ഇൗ സാഹചര്യത്തിൽ മറ്റുള്ളവർക്ക് സുരക്ഷിതമായി ജീവിക്കാൻ ഇവർക്ക് മതിയായ ശിക്ഷ നൽകണമെന്നാണ് എൻ.െഎ.എ ആവശ്യപ്പെട്ടത്. പ്രതികളിലധികംപേരും ഒമ്പതുവർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ഇക്കാലയളവിൽ ഇവരുടെ മാനസികാവസ്ഥ മാറിയിട്ടുണ്ടെന്നും കരുണ കാണിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഭോപാൽ ജയിലിൽ കഴിയുന്ന പ്രതികൾ തങ്ങളുടെ സ്ഥലങ്ങളിലെ ജയിലുകളിലേക്ക് മാറ്റാൻ ഉത്തരവിടണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
ഇതേ ജയിലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേരത്തേ മെഹബൂബ് മാലിക്കിനെ പൊലീസ് വെടിവെച്ചുകൊന്നത്. ബംഗളൂരു ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ വിചാരണ നേരിട്ട ആലം ജെബ് അഫ്രീദി തനിക്ക് നീതി നിഷേധിക്കപ്പെട്ടതായി ആരോപിച്ചു. തെൻറ തിരിച്ചറിയൽ പരേഡ് ശരിയായിട്ടല്ല നടത്തിയതെന്നും കോടതിയിൽനിന്ന് തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും പറഞ്ഞു. ഇരുഭാഗം വാദവും കേട്ട ശേഷമാണ് കോടതി വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
വാഗമൺ സിമി ക്യാമ്പ്
രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സിമി (സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്മെൻറ് ഒാഫ് ഇന്ത്യ) സംഘടനയുടെ പ്രവർത്തകർ 2007 ഡിസംബർ 10 മുതൽ 12 വരെ കോട്ടയം ജില്ലയിലെ വാഗമൺ തങ്ങൾപാറയിൽ രഹസ്യ ക്യാമ്പ് നടത്തിയതാണ് കേസിനാസ്പദമായ സംഭവം. കേരളത്തിനുപുറമെ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഡോക്ടർമാരും എൻജിനീയർമാരും അടക്കമുള്ളവർ ഇൗ ക്യാമ്പിൽ പെങ്കടുക്കുകയും സ്ഫോടക വസ്തുക്കൾ ഉണ്ടാക്കൽ, ആയുധ ഉപയോഗം, കായികാഭ്യാസം, ബൈക്ക് റേസിങ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നേടിയതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മലയാളികൾ അടക്കം 30 പേർക്കെതിരെ 2008 ജൂൺ 18നാണ് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസ് 2010ലാണ് എൻ.െഎ.എ ഏറ്റെടുത്തത്. എൻ.െഎ.എയുടെ അന്വേഷണത്തിലാണ് 38 പേർ ക്യാമ്പിൽ പെങ്കടുത്തതായി കണ്ടെത്തിയത്. നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമത്തിലെ വിവിധ കുറ്റങ്ങളടക്കമാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.