തിരുവനന്തപുരം: വടയമ്പാടിയില്‍ ദലിത് ആത്മാഭിമാന കണ്‍വെൻഷനില്‍ പങ്കെടുക്കാനെത്തിയ കെ.കെ. കൊച്ച്, കെ.കെ. ബാബുരാജ് അടക്കമുള്ള ദലിത് നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും അന്യായമായി പൊലീസ് അറസ്റ്റ് ചെയ്ത നടപടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ജാതിമതിലിനെതിരെ പ്രതിഷേധിക്കാനെത്തുന്നവരെ തടയാനെന്ന പേരില്‍ ഹിന്ദു ഐക്യവേദിയുടെ ബാനറില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി നിന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ദലിത് നേതാക്കളെയും സമരപ്രവര്‍ത്തകരെയും ആക്രമിച്ചപ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയും അക്രമികള്‍ക്ക് സംരക്ഷണംനല്കുകയും ചെയ്യുകയായിരുന്നു. പൊലീസിെൻറ ജാതിവിവേചനത്തിനെതിരെയും സമരനേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിക്കാന്‍ സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.