Posted On
date_range Updated On
date_range വടക്കാഞ്ചേരി പീഡനം: പരാതിക്കാരിയെ പൊലീസ് ദ്രോഹിക്കുകയാണെന്ന് അനിൽ അക്കര
തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനകേസിൽ പരാതിക്കാരിയായ യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇരക്കെതിരെയാണ് പ്രവർത്തിക്കുന്നത്. പരാതിക്കാരിയേയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തുന്നത് ചരിത്രത്തിലാദ്യമായാണ്. ഇത്തരത്തിൽ പരാതിക്കാരിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അനിൽ അക്കര ആരോപിച്ചു.
കേസിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ പ്രതികളെ നുണപരിശോധനക്ക് വിധേയരാക്കണം - കേസില്‍ പരാതിക്കാരിക്കും നുണപരിശോധന നടത്താമെന്നും, പരാതിക്കാരി അതിന് തയാറാണെന്നും എം.എല്‍.എ വ്യക്തമാക്കി.
നേരത്തെ പരാതിക്കാരിയുടെ മൊഴിചോർത്തിയതായി ചുണ്ടിക്കാട്ടി അനിൽ അക്കര ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.