വടകരയില്‍ കെ.എസ്‌.ആര്‍.ടി.സി ബസ് ലോറിയില്‍ ഇടിച്ച്‌ 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകര കൈനാട്ടിയില്‍ കെ.എസ്‌.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്‌ 20 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കോട്ടയത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി സൂപ്പര്‍ എക്സ്പ്രസ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ ഒരുവശം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡ്സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് ബസ് ഇടിച്ചത്. ലോറി ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപെട്ടു. 


 

Tags:    
News Summary - vadakara accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.