സാവിയത്തു സൂഫിയ പ്രതിനിധികൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ഷാൾ അണിയിക്കുന്നു
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അഭിനന്ദനവും നേർന്ന് കുരുവട്ടുർ സാവിയത്തുൽ സൂഫിയ പ്രതിനിധികൾ. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയായിരുന്നു സാവിയത്തു സൂഫിയ്യ പ്രതിനിധികളായ നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ, തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചർച്ചകൾ നടത്തിയത്.
കോഴിക്കോട് കുരുവട്ടുർ ആസ്ഥാനമായ സാവിയത്തു സൂഫിയ നേതാവ് ശൈഖുന ഹാഫിള് ഉസ്താദിന്റെ നിർദേശപ്രകാരമാണ് പ്രതിനികൾ കൂടികാഴ്ചനടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മനുഷ്യരിൽ പരസ്പര സ്നേഹം നില നിർത്തുന്നതിന് സൂഫി സാന്നിധ്യങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ശാഘനീയമാണെന്നും നൗഷാദ് അഹ്സനി ഒതുക്കുങ്ങലും തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫിയും പറഞ്ഞു. രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങൾക്കും പദ്ധതികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ചു.
സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവും നിലനിർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് അഭിപ്രായപ്പെട്ടു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാം, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് ഷാഹിദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.