അയ്യങ്കാളി സ്‌പോർട്‌സ് സ്‌കൂളിൽ പരിശീലകരുടെ ഒഴിവ്

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. എൻ.ഐ.എസ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

ജിംനാസ്റ്റിക് ഇനത്തിൽ ഫീമെയിൽ, മെയിൽ (ഒരു ഒഴിവ് വീതം), ഫുട്‌ബോൾ -ഫീമെയിൽ (1 ഒഴിവ് ), ജൂഡോ -ഫീമെയിൽ (1 ഒഴിവ് ), റെസിലിംഗ് -മെയിൽ (1 ഒഴിവ് ), അത്‌ലറ്റിക്ക്- ഫീമെയിൽ (1 ഒഴിവ് ) മെയിൽ (2 ഒഴിവ് ). താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 25 രാവിലെ 11ന് വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2314238.

Tags:    
News Summary - Vacancy of coaches in Ayyankali Sports School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.