​'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്ന് കേരളത്തിനില്ല'; സുരേഷ് ഗോപിക്കെതിരെ വി.ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിമർശനങ്ങൾക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് ത​മ്പ്രാനിൽ നിന്ന്​ കേരളത്തിനില്ലെന്ന് വി.ശിവൻകുട്ടി പറഞ്ഞു. കലുങ്കിസമാണ് സുരേഷ് ഗോപിയുടെ പ്രത്യയശാസ്ത്ര​െമന്നും ശിവൻകുട്ടി പരിഹസിച്ചു.

കലുങ്ക് സംവാദത്തിനിടെ വി.ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. 'നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ച് മാറട്ടെ'-സുരേഷ് ഗോപി പറഞ്ഞു.

നിരന്തരമായി തന്നെ വിമർശിക്കുന്നയാളാണ് നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രിയെന്നും അങ്ങനെയുള്ളവരിൽ നിന്നും ഈ ആവശ്യങ്ങൾക്ക് മറുപടി പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്നും വോട്ട് വാങ്ങി ജയിച്ച് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് മാതൃകയായിരിക്കും ഇതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Tags:    
News Summary - V. Sivankutty against Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.