വികസിതഭാരതം എന്ന ലക്ഷ്യത്തിന് സുപ്രധാനപങ്ക് വഹിക്കേണ്ടത് യുവാക്കളെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കെത്താൻ സുപ്രധാന പങ്ക് വഹിക്കേണ്ടത് യുവാക്കളാണെന്ന് മന്ത്രി വി. മുരളീധരൻ. യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നെഹ്റു യുവകേന്ദ്ര ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ജില്ലാതല യൂത്ത് പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലോകരാജ്യങ്ങൾ ഇന്ന് ഇന്ത്യയുടെ വളർച്ചയെ ഉറ്റുനോക്കുകയാണ് . നാടിന്റെ പുരോഗതി ജനപങ്കാളിത്തത്തോടെ മാത്രമെ സാദ്ധ്യമാകൂ. ഇരുപത്തിയഞ്ച് വർഷം കൊണ്ട് രാജ്യത്ത് നടപ്പിലാക്കേണ്ടുന്ന വികസന സ്വപ്നങ്ങൾ ദീർഘ വീക്ഷണത്തോടെ യുവതലമുറ ചർച്ച ചെയ്യണമെന്നും അതിനുളള വേദിയായി യൂത്ത് പാര്ലമെന്റുകളെ ഉപയോഗപ്പെടുത്തണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച സംസ്ഥാനതല പ്രഭാഷണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം സ്വദേശി ആനന്ദ് വിജയന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വദേശിനി അനുഷ.എ.എസിന് 50,000 രൂപയും മൂന്നാം സ്ഥാനം പങ്കിട്ട സോബിന് തോമസ്, സിദ്ദി.ജെ.നായർ എന്നിവർക്ക് 25,000 രൂപയും പ്രശസ്തിപത്രവും ചടങ്ങിൽ വെച്ച് മന്ത്രി സമ്മാനിച്ചു. ക്വിസ് മത്സര വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ അനിൽ കുമാർ എം അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - V Muralidharan said that the youth should play an important role in the goal of developed India.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.