മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചും പുരോഹിതനെ അടുത്തിരുത്തിയുമുള്ള സ്ഥാനാർഥി പ്രഖ്യാപനം ചട്ടലംഘനം -വി. മുരളീധരൻ

കോഴിക്കോട്: തൃക്കാക്കരയിലെ സി.പി.എം സ്ഥാനാർഥിനിര്‍ണയം ജനങ്ങളെ ആ പാര്‍ട്ടി എത്രമാത്രം ഭയപ്പെടുന്നു എന്നതിന്‍റെ തെളിവാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നിയമസഭയില്‍ നൂറ് തികക്കാന്‍ മത്സരിക്കുന്നവര്‍ക്ക് ഒരാളെ മത്സരത്തിനിറക്കാന്‍ പ്രയാസം നേരിടുന്നത് എന്തുകൊണ്ടാണ്. ജനരോഷം ഭയന്നാണോ പലതരം വഴികള്‍ തേടിയത്. മതേതരത്വം പറയുന്ന പാര്‍ട്ടി ഇങ്ങനെയൊരു സ്ഥാനാർഥിയെ കൊണ്ടുവരുമ്പോള്‍ എങ്ങനെയാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചും പുരോഹിതനെ അടുത്തിരുത്തിയും സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനം കൂടിയാണ്. എൽ.ഡി.എഫ് വോട്ട് തേടുന്നത് കെ-റെയില്‍ ട്രെയിനിന്‍റെ ചിത്രം കാണിച്ചാണെന്നുംഅദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.