എം.വി. ഗോവിന്ദൻ
വെള്ളാപ്പള്ളിയെ വർഗീയവാദിയായി കാണുന്നില്ല, എല്ലാ നിലപാടുകളെയും അംഗീകരിക്കാൻ സാധിക്കില്ല -എം.വി. ഗോവിന്ദൻ
കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെ തള്ളാതെയും കൊള്ളാതെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ സ്വഭാവം പാർട്ടി അംഗീകരിക്കുമെന്നും എന്നാൽ അംഗീകരിക്കാൻ സാധിക്കാത്തത് അംഗീകരിക്കില്ല എന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവാണെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണെന്നും സി.പി.എം സെക്രട്ടറി പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളെയും അംഗീകരിക്കാൻ സാധിക്കില്ല. വെള്ളാപ്പള്ളിയെ വർഗീയവാദിയായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുതിരക്കച്ചവടത്തിനില്ല എന്ന് ആദ്യമേ വ്യക്തമാക്കിയ പാർട്ടിയാണ് സി.പി.എം. വടക്കാഞ്ചേരിയിലെ കോഴ വിവാദത്തെക്കുറിച്ച് പരിശോധിച്ച് നിലപാട് സ്വീകരിക്കുമെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.