Posted On
date_range Updated On
date_range ഉത്ര കൊലപാതകം; സൂരജിെൻറയും സുരേഷിെൻറയും കസ്റ്റഡി കാലാവധി നീട്ടി
കൊല്ലം: അഞ്ചൽ ഉത്ര കൊലപാതക കേസിലെ പ്രതികളായ സൂരജിെൻറയും സുരേഷിെൻറയും കസ്റ്റഡി കാലാവധി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടി പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ജൂൺ നാലിന് വൈകിട്ട് മൂന്നിന് മുമ്പായി പ്രതികളെ വീണ്ടും ഹാജരാക്കണം. മേയ് 25ന് കസ്റ്റഡിൽ വിട്ടതിന് പിന്നാലെ പ്രതികളുമായി പൊലീസ് അഞ്ചലിലെ ഉത്രയുടെ വീട്ടിലും അടൂരിലെ സൂരജിെൻറ വീട്ടിലും പാമ്പുകളെ കൈമാറിയ ഏനാത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.