എടവണ്ണ: മത-രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവമായിരുന്ന എടവണ്ണ പത്തപ്പിരിയത്തെ എൻ. ഉസ്മാൻ മദനി (65) കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച രാവിലെ 11.30ഒാടെ മഞ്ചേരി കരിക്കാടിന് സമീപം ബൈക്കിൽ യാത്ര ചെയ്യവെ രക്തസമ്മർദം കൂടി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാരകുന്ന് എ.യു.പി സ്കൂളിൽനിന്ന് അറബി അധ്യാപകനായി വിരമിച്ച ഇദ്ദേഹം കേരള ഹജ്ജ് കമ്മിറ്റിയംഗം, എടവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, എടവണ്ണ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, മലപ്പുറം (ഈസ്റ്റ്) ജില്ല ഐ.എസ്.എമ്മിെൻറയും കെ.എൻ.എമ്മിെൻറയും ജനറൽ സെക്രട്ടറി, കെ.എൻ.എം ഹജ്ജ് സെൽ ലീഡർ, കെ.എ.ടി.എഫ് സബ്ജില്ല ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. മഞ്ചേരിയിൽ സലഫ് ഹജ്ജ് സർവിസ് നടത്തിവരികയായിരുന്നു. നേരേത്ത എടവണ്ണ പഞ്ചായത്ത് യൂത്ത് ലീഗ്, മുസ്ലിം ലീഗ്, വണ്ടൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായിരുന്നു.
ഭാര്യ: മൈമൂന (എടവണ്ണ ഗ്രാമപഞ്ചായത്തംഗം). മക്കൾ: വലീദ് സമാൻ (റഡ്ബി ഗ്ലാസ്, മഞ്ചേരി), സിദറത്തുൽ മുൻതഹ, സഹൽ സമാൻ (ഫാൻറസി ഗ്ലാസ്, മഞ്ചേരി), യുസ്രി സമാൻ, മിഹ്നത്തുൽ മുൻതഹ (യു.എസ്.എ), ബാദിയത്തുൽ മുൻതഹ, പരേതനായ മിസ്ഹബ് സമാൻ. മരുമക്കൾ: നുസ്റത്ത് (മലപ്പുറം), ഷഹനാസ് (പയ്യോളി), താരീഖ്, നജീബ് (ഇരുവരും ആലുവ). സഹോദരങ്ങൾ: അബൂബക്കർ ഹാജി (എടവണ്ണ), അലി, ഹംസ (ഇരുവരും പത്തപ്പിരിയം), ഖദീജ (തിരുവാലി ), ആയിശ (പുല്ലങ്ങോട്), ഫാത്തിമ (കോട്ടക്കൽ), മറിയുമ്മ (അരീക്കോട്), പരേതരായ മുഹമ്മദ് ഹാജി (മുണ്ടേങ്ങര), ഉമ്മർ ഹാജി (കുന്നുമ്മൽ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പത്തപ്പിരിയം പെരുവിൽകുണ്ട് ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.