ഇൻസ്റ്റാഗ്രാം വഴി പരിചയ​പ്പെട്ട് യുവതിയിൽ നിന്ന് ഏഴുലക്ഷം തട്ടിയ യു.പി. സ്വദേശി അറസ്റ്റിൽ

കാസർകോട്: ഇൻസ്റ്റാഗ്രാമിലുടെ പരിചയ​പ്പെട്ട് യുവതിയിൽ നിന്നും ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർ പ്രദേശുകാരനായ യുവാവിനെ കാസർകോട് സൈബർ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്ക്(19)ആണ് അറസ്റ്റിലായത്. ഈ വർഷം സെപ്തംബറിലാണ് ഷാരിക് മധുർ സ്വദേശിയായ യുവതിയെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെടുന്നത്. പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണെന്നും പറഞ്ഞായിരുന്നു തുടക്കം. അതിനിടയിൽ ഗർഭിണിയായ സന്തോഷവും യുവതി ഷാരിക്കിനെ അറിയിച്ചു. യുവതിക്കും ഭർത്താവിനും ആശംസകൾ അറിയിച്ച യുവാവ് വിലപിടിപ്പുള്ള സമ്മാനം വാഗ്ദാനം ചെയ്തു.

ഇൻസ്റ്റാഗ്രാമിനു പിന്നാലെ ചാറ്റിംഗ് വാട്സാ ആപിലും നടത്തി. പിന്നാലെ സമ്മാനം അന്വേഷിച്ച യുവതിയോട് തന്റെ കൈവശമുള്ള പണം ലഭ്യമാക്കുന്നതിനു ചില പ്രശ്നമുണ്ടെന്നും കുറച്ച് പണം സഹായിക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് 50000 രൂപ വീതം രണ്ടുതവണ അയച്ചുകൊടുത്തു. സമ്മാനത്തിന്റെ വലുപ്പം ബോധ്യപ്പെടുത്തി പിന്നാലെ രണ്ടര ലക്ഷം രൂപവീതം രണ്ടു തവണ അയച്ചു. സെപ്തംബർ ഒന്നുമുതൽ ഒക്ടോബർ 11വരെയായി 700500 രൂപയാണ് അയച്ചുകൊടുത്തത്. സമ്മാനം വരാത്തതിനെ തുടർന്ന് യുവതിക്ക് സംശയമായി.

ഒക്ടോബർ 25ന് കാസർകോട് സെബർ സെല്ലിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന നിർദ്ദേശിച്ചതനുസരിച്ച് ഉത്തർപ്രദേശിലെ ബറേലി, സിങ്ഹായി മുറാവനിലേക്ക് എത്തിയ അന്വേഷണ സംഘം അവിടെ നിന്നാണ് ഷാരികിനെ അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ കോടതിയിൽഹാജരാക്കി സൈബർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. പ്രേംസദൻ, എ.എസ്.ഐ എ.വി. പ്രേമരാജൻ, സിവിൽ പൊലിസുകാരായ പി.വി. സവാദ് അഷറഫ്, കെ.വി. ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - UP Native arrested in cheating case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.