തൃശൂർ: പൊലീസുകാർ ഉണ്ണിയപ്പം നൽകിയപ്പോൾ ഒാട്ടൻതുള്ളൽ കാണാനെത്തിയവർക്ക് കൗതുകം. ആദ്യമൊന്ന് മടിച്ചെങ്കിലും ‘ജനകീയ പൊലീസ് ഇടപെടലിൽ’ എല്ലാവരും ഉണ്ണിയപ്പക്കുട്ടക്ക് ചുറ്റും കൂടി. എച്ച്.എസ് വിഭാഗം ഒാട്ടൻതുള്ളൽ നടന്ന ‘നീർമരുത്’ വേദിയിൽ (വിവേകോദയം എച്ച്.എസ്.എസ്) എത്തിയവർക്കാണ് ഗുരുവായൂർ എസ്.െഎ മണലൂർ ഗോപിനാഥ് ഉണ്ണിയപ്പം വിതരണം ചെയ്തത്.
ഒാട്ടൻതുള്ളൽ പരിശീലകൻകൂടിയായ ഗോപിനാഥ് തെൻറ സർവിസിലെ അവസാന സംസ്ഥാന കലോത്സവം മധുരതരമാക്കാനാണ് 2000ത്തിലേറെ ഉണ്ണിയപ്പവുമായി എത്തിയത്. എ.സി.പി പി. വാഹിദും പിന്നീട് എത്തിയ മന്ത്രി സുനിൽകുമാറും ഉണ്ണിയപ്പം വിതരണം ചെയ്തു.
34 വർഷത്തെ സേവനത്തിനുശേഷം വരുന്ന മാർച്ച് 31നാണ് ഗോപിനാഥ് കാക്കിക്കുപ്പായം അഴിച്ചുവെക്കുന്നത്. പേക്ഷ, 25 വർഷത്തെ ഒാട്ടൻതുള്ളൽ പരിശീലനത്തിന് വിരാമമൊന്നും പ്രതീക്ഷിക്കേണ്ട. ഇതുവരെ 500ലധികം കുട്ടികളെ ഒാട്ടൻതുള്ളൽ അദ്ദേഹം പരിശീലിപ്പിച്ചുകഴിഞ്ഞു. പരിശീലിപ്പിക്കുന്ന രണ്ടു കുട്ടികളെ ഒരുക്കുന്ന തിരക്കിനിടയിലായിരുന്നു ഉണ്ണിയപ്പം വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.