Posted On
date_range Updated On
date_range യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ റെയ്ഡ് ചെയ്ത എസ്.ഐക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ ബോയ്സ് ഹോസ്റ്റല്‍ റെയ്ഡ് ചെയ്ത എസ്.ഐയെ സ്ഥലം മാറ്റി. ഒരു മാസം മുമ്പ് കന്‍റോൺമെന്‍റ് സ്റ്റേഷനിൽ ചാർജെടുത്ത എസ്.ഐയെയാണ് സ്ഥലംമാറ്റിയത്. കന്‍റോണ്‍മെന്‍റ് സി.ഐക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയാണ് യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ ഡി.സി.പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കെ.എസ്.യു നേതാവിന് ഹോസ്റ്റലിൽ മർദനമേൽക്കുകയും തുടർന്ന് കെ.എസ്.യു – എസ്.എഫ്.ഐ സംഘർഷം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു റെയ്ഡ്.
ആ ദിവസം തന്നെ സി.പി.എം പ്രവര്‍ത്തകരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. എസ്.ഐക്കും സി.ഐക്കും എതിരെ ഭീഷണി മുഴക്കി എസ്.എഫ്.ഐ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.