യൂനിവേഴ്സിറ്റി കോളജ് അക്രമം: പ്രതികൾ പി.എസ്.സി റാങ്ക്ലിസ്റ്റിലെത്തിയത് അന്വേഷിക്കും
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ അക്രമ സംഭവത്തിലെ പ്രതികളായ നസീമും ശിവരഞ്ജിത്തും പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് പൊലീസ് അന്വേഷിക്കും. ഇവരെ കൂടാതെ കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗമായ മറ ്റൊരു വിദ്യാർഥി കൂടി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതും പൊലീസ് അന്വേഷിക്കും.
പരീക്ഷയിൽ അട്ടിമറി നടന്നോയെന്നതും കോപ്പിയടി ഉണ്ടായോെയന്നും പൊലീസ് പരിശോധിക്കും. ക്രിമിനൽ കേസിലെ പ്രതികൾ എങ്ങനെ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചുവെന്നതും പൊലീസിൻെറ അന്വേഷണപരിധിയിൽ വരും.
അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന് സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്കാണ്. സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ(കാസർകോട്) റാങ്ക് ലിസ്റ്റിലാണ് യുണിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.