തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ കെ.എസ്.യുവിെൻറ കൊടി പൊക്കിയാല്‍ കൊല്ലുമ െന്ന് എസ്.എഫ്.െഎ േനതാവിെൻറ കൊലവിളി. കഴിഞ്ഞദിവസം രാത്രി യൂനിവേഴ്സിറ്റി ഹോസ്റ ്റലിൽ നിതിൻ രാജെന്ന കെ.എസ്.യു പ്രവർത്തകനെ മർദിക്കുന്നതിന് മുമ്പാണ് കോളജിലെ മു ൻ ചെയർമാനും എസ്.എഫ്.െഎ നേതാവുമായ മഹേഷിെൻറ ‘കൊലവിളി’. ഇതിെൻറ ദൃശ്യങ്ങൾ പുറത്ത ുവന്നു. വര്‍ഷങ്ങളായി യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത് തലമുള്ള ‘ഏട്ടപ്പന്‍’ എന്ന മഹേഷാണ് കൊല്ലുമെന്ന് കൊലവിളി മുഴക്കിയത്. സിഗരറ്റ് വലിക്കാന്‍ തീപ്പെട്ടി കൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നതും ദേഹോപദ്രവം ഏല്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനെയും ഉൾപ്പെടെ യൂനിവേഴ്സിറ്റി കോളജ് നിയന്ത്രിച്ചിരുന്നത് ഏട്ടപ്പനാണെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. യൂനിവേഴ്സിറ്റി കോളജും ഹോസ്റ്റലും ഇപ്പോഴും നിയന്ത്രിക്കുന്നത് പൂർവവിദ്യാർഥികളാണെന്ന ആരോപണം ശരിെവക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ, ഇതെല്ലാം എസ്.എഫ്.െഎ നേതൃത്വം നിഷേധിക്കുന്നു.
മഹേഷ് ഗവേഷണ വിദ്യാർഥിയാണെന്നും വിശദീകരിക്കുന്നു. ദൃശ്യങ്ങളിലുള്ളത് എസ്.എഫ്.ഐക്കാരനാണെങ്കില് നടപടിയെടുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് പറഞ്ഞു.
വനിതാ പ്രവർത്തകക്കും മർദനമേറ്റു
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു വനിതാ നേതാവിനെ ഉൾപ്പെടെ എസ്.എഫ്.െഎക്കാർ ആക്രമിച്ച ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞദിവസം കെ.എസ്.യു യൂനിറ്റംഗം നിതിൻ രാജിനെ മർദിച്ചതിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കി പ്രകടനം നടത്തിയ കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.െഎക്കാരും തമ്മിലുള്ള സംഘട്ടനത്തിെൻറ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ.എസ്.യു വനിതാ നേതാവ് ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്നത് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കെ.എസ്.യു പ്രവർത്തകരെ സസ്പെൻഡ് ചെയ്യുകയായിരുന്നു കോളജ് അധികൃതർ.
സർട്ടിഫിക്കറ്റുകൾ തീയിട്ട് നശിപ്പിച്ചെന്ന്
തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകനും യൂനിേവഴ്സിറ്റി കോളജ് വിദ്യാർഥിയുമായ നിതിൻ രാജിെൻറ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഉൾെപ്പടെ രേഖകളും വസ്ത്രങ്ങളും യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്.എഫ്.െഎക്കാർ തീയിട്ടു. നാലായിരം രൂപ അപഹരിച്ചതായും പരാതിയുണ്ട്. നിതിന്‍ പിന്നാലെ വ്യാഴാഴ്ച മർദനമേറ്റ സുദേവിെൻറ രേഖകളും തീയിട്ടതായി ആരോപണമുണ്ട്. ഇതിന് പിന്നാലെ കോളജിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ കെ.എസ്.യു പ്രവർത്തകൻ പി.ടി. അമലിനെ എസ്.എഫ്.െഎ വളഞ്ഞിട്ട് മർദിച്ചു. ഇതറിഞ്ഞ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്തിെൻറ നേതൃത്വത്തിലുള്ള നേതാക്കൾ കോളജിലെത്തിയതോടെയാണ് പരിസരം സംഘർഷഭൂമിയായത്.
സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: കേരളത്തിലെ കോളജുകളെ ഗുണ്ടകളെയും അധോലോകനായകരെയും വളര്‍ത്തുന്ന കേന്ദ്രങ്ങളാക്കി സി.പി.എം മാറ്റിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മർദിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജിലെത്തിയ കെ.എസ്.യു അധ്യക്ഷനെയും കൂട്ടരേയും ക്രൂരമായാണ് മര്‍ദിച്ചത്. ഇതിനെതിരെ ശനിയാഴ്ച വൈകുന്നേരം സംസ്ഥാന വ്യാപകമായി മണ്ഡലംതലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.