യൂനിവേഴ്‌സിറ്റി കോ​ളജ് വധശ്രമക്കേസ്​: കേസ് ഡയറി ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോ​ളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില െ കേസ് ഡയറി ഹാജരാക്കണമെന്ന്​ പൊലീസിനോട്​ ഹൈകോടതി. മൂന്നാം പ്രതി എ.ആര്‍ അമറി​​െൻറ മുൻകൂർ ജാമ്യ ഹരജിയിലാണ്​ ജ സ്​റ്റിസ്​ ബി. സുധീന്ദ്ര കുമാറി​​​െൻറ ഉത്തരവ്​. കേസ് വ്യാഴാഴ്​ച വീണ്ടും പരിഗണിക്കാൻ മാറ്റി.

ആക്രമണത്തിൽ പങ്കില്ലെന്നും മറ്റു പ്രതികൾക്കൊപ്പം അസഭ്യം പറയുക മാത്രമാണ് ചെയ്തതെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും പറഞ്ഞാണ്​ ഇയാൾ കോടതിയെ സമീപിച്ചത്​. എന്നാൽ, അഖിലിന് എതിരായ ആക്രമണത്തില്‍ ഹരജിക്കാരന് നിര്‍ണായക പങ്കുണ്ടെന്നും അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഇയാളാണെന്നും പൊലീസ് വാദിച്ചു.

പ്രതിക്കെതിരെ പ്രഥമദൃഷ്​ട്യാ തെളിവുള്ളതായി കേസ് രേഖകള്‍ വായിച്ച കോടതി നിരീക്ഷിച്ചു. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാര്‍ഥിസംഘടനയിലെ അംഗമായ ഇയാളെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നത് എന്തിനാണെന്നും നിരപരാധിയാണെങ്കില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - University College High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.