കോവിഡ്​ പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ച്​ കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിൽ കേരളത്തിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച്​​ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ. വാക്​സിനേഷനിലും മരണനിരക്ക്​ പിടിച്ചു നിർത്തുന്നതിലുമുള്ള കേരളത്തിന്‍റെ പ്രവർത്തനങ്ങൾക്കാണ്​ അഭിനന്ദനം. മികച്ച രീതിയിലാണ്​ കേരളം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്​ കൂടുതൽ വാക്​സിൻ ഉറപ്പാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്​തമാക്കി. ആഗസ്റ്റ്​, സെപ്​റ്റംബർ മാസങ്ങളിലായി 1.11 കോടി ഡോസ്​ വാക്​സിനാണ്​ കേരളം ആവശ്യപ്പെട്ടത്​ . ഇത്​ നൽകാമെന്ന്​ ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന്​ സംസ്ഥാനത്തെത്തിയിരുന്നു.

കേരളത്തിന്‍റെ ആരോഗ്യ സംവിധാനം മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മരണനിരക്ക്​ പിടിച്ചു നിർത്താൻ കേരളത്തിന്​ സാധിച്ചുവെന്ന് കേന്ദ്ര​ ആരോഗ്യ സെക്രട്ടറിയും പറഞ്ഞു. 

Tags:    
News Summary - Union Health Minister congratulates Kerala on covid Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.