കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ തീർന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ തീർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് ഒരു ദിവസം 135.04 മെട്രിക് ടൺ ഒാക്സിജനാണ് ഉപയോഗിക്കുന്നത്. 239.24 മെട്രിക് ടൺ ഒാക്സിജനുകൾ ലഭ്യമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 145 ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 19,098 കിടക്കകളാണുള്ളത്. 7544 കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്നു. 60.05 ശതമാനം കിടക്കകൾ ഒന്നാംതല ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

80 രണ്ടാംതല കോവിഡ് കേന്ദ്രങ്ങളിലെ 8821 കിടക്കകളിൽ 4370 കിടക്കകളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചു. 50 ശതമാനം കിടക്കകൾ രണ്ടാംതല കോവിഡ് കേന്ദ്രങ്ങളിൽ അവശേഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Union Govt runs out of Covid vaccine says kerala cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.