ന്യൂഡൽഹി: കേരളം ഉന്നയിച്ച അടിസ്ഥാന ആവശ്യങ്ങളെല്ലാം തള്ളിക്കളഞ്ഞ രണ്ടാം മോദി സർ ക്കാറിെൻറ കന്നി ബജറ്റ് പെട്രോൾ ഡീസൽ വില വർധനയിലൂടെ ഉപഭോക്തൃ സംസ്ഥാനമായ കേ രളത്തിന് വിലക്കയറ്റത്തിെൻറ ഇരുട്ടടി നൽകി. കശുവണ്ടിപ്പരിപ്പിെൻറ ഇറക്കുമതി ച്ചുങ്കം 40 ശതമാനത്തിൽനിന്ന് 70 ശതമാനമായി വർധിപ്പിച്ചതുമൂലം കേരളത്തിലെ കശുവണ്ടി മേഖലക്കുള്ള ആശ്വാസംകൊണ്ട് കേരളത്തിന് തൃപ്തിപ്പെടേണ്ടി വന്നു.
എയിംസ്, അന്താരാ ഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, ചെെന്നെ -ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴ ി കൊച്ചിയിലേക്ക് വ്യാപിപ്പിക്കാനുള്ള അപേക്ഷ എന്നിവ ഇൗ വർഷവും അനുവദിച്ചില്ല. പ്ര ളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സഹായം വകയിരുത്താതിരുന്ന ബജറ്റ് പ്ര ളയാനന്തര കേരളത്തിെൻറ പുനർ നിർമാണത്തിന് വിദേശ വായ്പാ പരിധി ഉയർത്തണമെന്ന അഭ് യർഥനപോലും അംഗീകരിച്ചില്ല.
വിദേശ വായ്പ പരിധി നിലവിലെ മൂന്നു ശതമാനത്തില്‍നിന്നും നാലര ആക്കി ഉയര്‍ത്തണമെന്നായിരുന്നു കേരളം ഉന്നയിച്ച അടിയന്തര ആവശ്യം. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറയുകയും പ്രളയം സാമ്പത്തികമേഖലയെ ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കേരളം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. റബറിന് സബ്സിഡി അനുവദിക്കുക, മലബാർ കാൻസർ സെൻററിനെ രാഷ്ടീയ ആേരാഗ്യ നിധി പദ്ധതിയിൽ ഉൾപ്പെടുത്തുക. കോഴിക്കോട് അത്യാധുനിക വൈറോളജി ലാബ് സ്ഥാപിക്കുന്നതിന് കൂടുതൽ സഹായം നൽകുക.
തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ കൂടുതൽ റെയിൽപാതകൾ ബജറ്റിൽ അനുവദിക്കുക എന്നീ ആവശ്യങ്ങളോടും ബജറ്റ് പുറം തിരിഞ്ഞുനിന്നു. കേന്ദ്രബജറ്റില്‍ 20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതം. പോയവര്‍ഷത്തെക്കാള്‍ 1190.01 കോടി രൂപയുടെ വര്‍ധനയുണ്ടെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിെനക്കാളും കുറവാണിത്. എക്സൈസ് നികുതിയായി 1103 കോടി രൂപയും കസ്റ്റംസ് നികുതിയായി 1456 കോടി രൂപയും ആദായനികുതിയായി 5268.67 കോടി രൂപയും ജി.എസ്.ടി ഇനത്തില്‍ 5508.49 കോടി രൂപയും കോര്‍പറേറ്റ് നികുതിയായി 6892.17 കോടി രൂപയുമാണ് കേന്ദ്രം ഇൗ സാമ്പത്തിക വർഷം കേരളത്തിന് നല്‍കുക
കേരളത്തിെൻറ ബജറ്റ് വിഹിതം
കേരളത്തിലെ വിവിധ പൊതുമേഖല സ്ഥാപനങ്ങൾക്കും കേരളവുമായി ബന്ധപ്പെട്ട പദ്ധതികൾക്കും ബോർഡുകൾക്കും ലഭിച്ച ബജറ്റ് വിഹിതം. (കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയ തുക ബ്രാക്കറ്റിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.