കൊച്ചി: അനധികൃത ഖനനം തടയുന്ന കാര്യത്തിൽ പരിസ്ഥിതി ഉദ്യോഗസ്ഥർ നിഷ്ക്രിയത്വവും മൗനവും തുടരുന്ന സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി. ഹരിത ട്രൈബ്യൂണൽ നിർദേശങ്ങളോ കോടതി ഉത്തരവുകളോ നടപ്പാക്കാത്തതടക്കം ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സ്വദേശി സിബി ജോസഫ് ഹരജി നൽകിയത്.
പാരിസ്ഥിതികാനുമതിയോടെ മാത്രമെ ഖനനത്തിന് അനുമതി നൽകാവൂവെന്ന് സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്. പാരിസ്ഥിതികാനുമതിയില്ലാതെ തന്നെ ഖനനം നടത്താൻ അനുമതി ലഭ്യമാക്കുന്ന വിധത്തിലുള്ള നിയമ നടപടികളാണ് പരിസ്ഥിതി വകുപ്പടക്കം സ്വീകരിക്കുന്നത്. പരിസ്ഥിതി നാശമുണ്ടാക്കിയതിന് ഹരിത ട്രൈബ്യൂണൽ പിഴ വിധിച്ച കമ്പനികളിൽനിന്ന് അത് ഈടാക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുപോലുമില്ല. ഖനന തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യാപകമായി ലംഘിക്കപ്പെടുകയാണ്.
വൻതോതിൽ പരിസ്ഥിതിനാശവും സർക്കാറിന് സാമ്പത്തിക നഷ്ടവും വരുത്തുന്നതും ഖനന മുതലാളിമാർക്ക് അന്യായ ലാഭം ഉണ്ടാക്കി നൽകുന്നതുമാണ് അധികൃതരുടെ നടപടികൾ. സംസ്ഥാന ഏജൻസികളുടെ അന്വേഷണം ഫലപ്രദമല്ലെന്നതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.