ആദൃശ്ശേരി ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായി സംസാരിച്ചു; സി.ഐ.സി സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന് സമസ്ത

കോഴിക്കോട്: അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം. ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് വിരുധമായതും തിരുനബിയോടുള്ള ബഹുമാനാദരവുകൾക്ക് നിരക്കാത്തതുമായ കാര്യങ്ങൾ ആദൃശ്ശേരി പ്രസംഗിച്ചതായി ബോധ്യപ്പെട്ടെന്നും മുശാവറ. ഇത് കാരണം വിദ്യാർഥികളും സമൂഹവും വഴിപിഴക്കാൻ കാരണമാകുമെന്നും മുശാവറ വിലയിരുത്തി.

ഭാവി കാര്യങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യാൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ, ട്രഷറർ പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് എന്നിവരെ യോഗം ചുമതലപ്പെടുത്തി.

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് യോഗം അന്തിമ രൂപം നൽകി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചെയർമാനും പി.പി. ഉമർ മുസ്ലിയാർ കൺവീനറും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ട്രഷററും പ്രഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി. അബ്ദുള്ള മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കെ. ഉമർ ഫൈസി മുക്കം, എം.പി. മുസ്തഫൽ ഫൈസി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, പി.എം. അബ്ദുസ്സലാം ബാഖവി, ആദൃശേരി ഹംസക്കുട്ടി, സി.കെ. അബ്ദുറഹ്മാൻ ഫൈസി, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, എം.സി. മായിൻ ഹാജി, ഇസ്മാഈൽ കുഞ്ഞു ഹാജി മന്നാർ, കെ. മോയിൻകുട്ടി മാസ്റ്റർ, സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ പാണക്കാട്, എ.എം. പരീത് എറണാകുളം, എസ്.വി. മുഹമ്മദലി മാസ്റ്റർ, കെ.എ. റഹ്മാൻ ഫൈസി, ഇബ്രാഹിം ഫൈസി പേരാൽ , ഡോ. ബശീർ പനങ്ങാങ്ങര എന്നിവർ അംഗങ്ങളുമായ സമസ്ത നാഷനൽ എജുക്കേഷൻ കൗൺസിൽ രൂപീകരിച്ചു.

പി.എം അബ്ദുസ്സലാം ബാഖവി (ചെയർമാൻ), ഡോ. ബശീർ പനങ്ങാങ്ങര (കൺവീനർ) ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, അബ്ദുസമദ് പൂക്കോട്ടൂർ, എസ്.വി മുഹമ്മദലി, ഹംസ റഹ്മാനി കൊണ്ട്പറമ്പ്, ശുഹൈബുൽ ഹൈതമി വാരാമ്പറ്റ, ഡോ. അസ്‌ലം വാഫി, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ, ഡോ. കെ.ടി ജാബിർ ഹുദവി എന്നിവർ ഉൾപ്പെട്ട അക്കാദമിക് കൗൺസിലിനും രൂപം നൽകി. സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ഡൽഹിയിൽ റീജണൽ ഓഫീസ് തുറക്കാനും തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു.

Tags:    
News Summary - Unaffiliated with CIC Institutions- samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.