യു.എൻ.എയിലെ സാമ്പത്തിക ക്രമക്കേട്: എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: യുനൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യു.എൻ.എ) സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽ കിയ ഹരജി സുപ്രീംകോടതി തള്ളി. ഇതോടെ എഫ്.ഐ.ആർ റദ്ദാക്കാൻ സമർപ്പിച്ച ഹരജി യു.എൻ.എ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് പിൻവലിച്ചു.

നഴ്സുമാരുടെ സംഘടനയായ യു.എൻ.എയിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് കേസെടുത്തത്. പ്രസിഡന്‍റ് ജാസ്മിൻ ഷാ അടക്കം നാലു പേർക്കെതിരെയാണ് കേസ്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിന്‍റെ നേതൃത്വത്തിലെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസിൽ വിശദമായ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. സമാന ഹരജി ഹൈകോടതിയിലും നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.

Tags:    
News Summary - una case supreme court-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.