തിരുവനന്തപുരം: ഒരു നിലപാട് മതി നീതി പുലരാൻ. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പൊലീസുകാർക്ക് വധശിക്ഷ ലഭിക്കുേമ്പാൾ ആ നീതിനിർവഹണത്തിൽ നിർണായകമായത് അന്നത്തെ ആർ.ഡി.ഒയും ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി. മോഹന്കുമാറിെൻറ നിലപാടുകൾ.
ക്രൂരമായ കൊലപാതകത്തെ സ്വാഭാവികമരണമാക്കാൻ പൊലീസ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും സൂക്ഷ്മപരിശോധനയിലൂടെ തെളിവുകള്‍ കണ്ടെത്തി അദ്ദേഹം നൽകിയ റിപ്പോർട്ടിൽ തുടങ്ങി ഇൗ കേസിലെ നീതി. കസ്റ്റഡിമരണം സംശയിക്കുന്നു എന്ന് മോഹൻകുമാർ എഴുതിയ റിപ്പോർട്ടാണ് ഫലത്തിൽ പൊലീസുകാരുടെ തൂക്കുകയറിലേക്കുള്ള ആദ്യപടിയായത്.
2005 സെപ്റ്റംബർ 27ന് രാത്രിയിൽ നെഞ്ചുവേദനയാണെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് ഉദയകുമാറിനെ കൊണ്ടുവന്നത്. മരണത്തിനുപിന്നാലെ സി.ഐയുടെ ആവശ്യപ്രകാരമാണ് മോഹൻകുമാർ സ്ഥലത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.