തൃശൂർ/ചാലക്കുടി: വസ്തു ഇടപാടുകാരൻ അങ്കമാലി നായത്തോട് സ്വദേശി വി.എ. രാജീവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുതിർന്ന ക്രിമിനൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെ വീണ്ടും ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഉദയഭാനുവിനെ തെളിെവടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി ബുധനാഴ്ച വൈകീട്ടുതന്നെ ജയിലിൽ എത്തിക്കുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് 4.45 വരെ ചാലക്കുടി ഡിവൈ.എസ്.പി ഒാഫിസിൽ ചോദ്യം ചെയ്യൽ തുടർന്നു. തുടർന്ന് ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ആേറാടെയാണ് ജയിലിൽ എത്തിച്ചത്. ബുധനാഴ്ച പുറത്ത് തെളിവെടുപ്പിന് കൊണ്ടുപോയില്ല. ചൊവ്വാഴ്ച പാലക്കാട് മുതലമടയിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ ലഭ്യമായ വിവരങ്ങളടക്കം ഉൾപ്പെടുത്തി ചോദ്യം ചെയ്തു. ചോദ്യംചെയ്യലുമായി ഉദയഭാനു നിസ്സഹകരണം തുടരുന്നുവെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
കൊലപാതകവുമായി ബന്ധിപ്പിക്കുന്ന ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അതേസമയം, ശാസ്ത്രീയമായ തെളിവുകളടക്കം നിരത്തി ചോദ്യം ചെയ്തപ്പോൾ ചില കാര്യങ്ങൾ സമ്മതിക്കേണ്ടിവരുകയും ചെയ്തു. കൊലപാതകത്തിൽ അദ്ദേഹത്തിനുള്ള പങ്ക് സമർഥിക്കാൻ വേണ്ട വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇൗമാസം 16 വരെയാണ് ഉദയഭാനുവിെൻറ റിമാൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.