ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് യു.ഡി.എഫ്.ടി

കൊച്ചി: കേന്ദ്രവും സംസ്ഥാനവും ഒരുപോലെ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും രാജ്യത്തെ 64 കോടിയോളം വരുന്ന തൊഴിലാളികളുടെ ജീവിതം നരകതുല്യമാണെന്നും യു.ഡി.എഫ് അനുകൂല ട്രേഡ് യൂനിയൻ സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.എഫ്.ടി.

ജൂലൈ ഒമ്പതിന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ ജനങ്ങൾ പൂർണ മനസ്സോടെ സഹകരിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും യു.ഡി.എഫ്.ടി ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യു.ടി.യു.സി നേതാവ് തോമസ് ജോസഫ്, എച്ച്.എം.എസ് നേതാവ് കെ.കെ. ചന്ദ്രൻ, ടി.യു.സി.സി നേതാവ് രാജേന്ദ്രൻ നായർ, ഐ.എൻ.ടി.യു.സി നേതാവ് കെ.കെ. ഇബ്രാഹിംകുട്ടി, എസ്.ടി.യു നേതാവ് കരീം പാടത്തിക്കര എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - UDFT calls for national strike to be successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.