എ.കെ. ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി രംഗത്ത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷം ഭരണം നടത്തിയ പിണറായി സർക്കാർ ഒഴിഞ്ഞുപോകാനാണ് ജനം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വിമർശം ഉന്നയിച്ചു. അധികാരത്തിലേറിയപ്പോൾ ജനപ്രിയനായിരുന്നെങ്കിലും പത്ത് വർഷത്തിനിപ്പുറം ഇറഞ്ഞിപ്പോകണമെന്ന് കേരളം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി മാറിയെന്ന് എ.കെ ആന്റണി ആവർത്തിച്ചു.
ഞാനടക്കം ഭരണം നടത്തിയ മുൻമുഖ്യമന്ത്രിമാരെല്ലാം സെക്രട്ടേറിയറ്റിൽ നിശ്ചിത സമയം സന്ദർശകരെ കാണാൻ തയാറായിരുന്നു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ഒറ്റക്ക് എത്ര സന്ദർശകരെയാണ് കണ്ടതെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു.
നിലവിലുള്ളത് കെയർ ടേക്കർ ഗവൺമെന്റാണ്. വിമർശനങ്ങളെ വെറുക്കുന്നയാളാണ് പിണറായിയെന്നും മാധ്യമങ്ങളോടുള്ള പെരുമാറ്റവുമൊക്കെ നിങ്ങൾക്കറിയാവുന്നതല്ലേ. ഇത്തരമൊരു ഭരണം നടത്തുന്നയാളെയല്ല വേണ്ടത്. ജനത്തെ കാണാൻ ആഗ്രഹിക്കാത്ത മുഖ്യമന്ത്രിയായി എന്റെ പഴയ സുഹൃത്ത് പിണറായി മാറിക്കഴിഞ്ഞിരിക്കുന്നു. എൽ.ഡി.എഫ് ഇനിയും അധികാരത്തിൽ വന്നാൽ കേരളത്തിന്റെ വികസനം സ്തംഭിക്കും. നിലവിൽ കേരളത്തിന്റെ കാർഷിക മേഖല അടക്കം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനിയുമൊരു തുടർഭരണം താങ്ങാനുള്ള കരുത്ത് ജനാധിപത്യ കേരളത്തിനില്ല. അതുകൊണ്ട് ഭരണമാറ്റം ഉറപ്പായും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞടുപ്പിൽ യു.ഡി.എഫ് ഇടിമുഴക്കം പോലെ തിരിച്ചുവരും. ഞങ്ങൾക്ക് ഒരു പ്രചാരണത്തിന്റേയും ആവശ്യമില്ല. മൂന്നാമതും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന അവരുടെ സ്വയം പ്രചാരണം മാത്രം മതി യു.ഡി.എഫിന് ജയിക്കാനെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.