മദ്യനയം: തെരഞ്ഞെടുപ്പ്​ കഴിഞ്ഞാൽ പ്രക്ഷോഭമെന്ന് ​യു.ഡി.എഫ്​

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരി​െൻറ മദ്യനയത്തിൽ വെള്ളം ചേർക്കാനുള്ള സംസ്ഥാന സർക്കാരി​െൻറ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ മദ്യം വിളമ്പാനുള്ള തീരുമാനം പുതിയ ബാറുകള്‍ സർക്കാർ ആരംഭിക്കുന്നു എന്നത് തന്നെയാണ്. ഇക്കാര്യത്തിൽ എൽ.ഡി.എഫി​െൻറ നയം വ്യക്തമാക്കണം.

കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്ത് മദ്യലോബിയുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണോ ഇതെന്ന് അറിയേണ്ടതുണ്ട്. യു.ഡി.എഫ് കൊണ്ടുവന്ന മദ്യനയം ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. അത് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭം മലപ്പുറം ഉപതെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് യോഗം ചേര്‍ന്ന് ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മദ്യനയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും അതിൽ വെള്ളം ചേർക്കാനോ ഏതെങ്കിലും വിധത്തിൽ പഴുതുകൾ കണ്ടുപിടിക്കാനോ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്നും കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍ വ്യക്തമാക്കി‍. 

എൽ.ഡി.എഫ് സര്‍ക്കാരി​െൻറ പുതിയ മദ്യം നയത്തിനെതിരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും അറിയിച്ചു. എക്സൈസ് വകുപ്പ് മന്ത്രിയുടേയും സര്‍ക്കാറിന്‍റെയും ഇപ്പോഴത്തെ നിലപാടുകള്‍ അഹങ്കാരം നിറഞ്ഞതാണെന്നും പൊതുസമൂഹത്തെ അപഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മജീദ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.


 

Tags:    
News Summary - udf will move against LDF liquor attitude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.