'നാട് നന്നാകാൻ യു.ഡി.എഫ്'; തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ 'നാടു നന്നാകാന്‍ യു.ഡി.എഫ്' എന്ന തെരഞ്ഞെടുപ്പ് പ്രചാരണ വാചകമായി യു.ഡി.എഫ്. യു.ഡി.എഫ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രകാശനം ചെയ്തത്. പ്രചാരണവാചകത്തിനു​ പുറമെ എല്ലാ പുതിയ പദ്ധതികള്‍ക്കൊപ്പവും 'വാക്കു നൽകുന്നു യു.ഡി.എഫ്' എന്ന വാചകവും ഉണ്ടാകുമെന്ന്​ രമേശ് ചെന്നിത്തല പറഞ്ഞു. അതോടൊപ്പം 'സംശുദ്ധ ഭരണം, സദ്ഭരണം, ഐശ്വര്യകേരളത്തിനായി വോട്ടു ചെയ്യാം യു.ഡി.എഫിന്' എന്ന പ്രചാരണവുമുണ്ടാകും.

കഴിഞ്ഞ അഞ്ചു വര്‍ഷം സര്‍ക്കാര്‍ നടത്തിയ അഴിമതി, സ്വജനപക്ഷപാതം, മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തുള്‍പ്പെടെ പ്രചാരണവിഷയമാക്കും. പി.ആര്‍.ഡി വഴി കഴിഞ്ഞ ആറുമാസം സര്‍ക്കാര്‍ നടത്തിയ കള്ളപ്രചാരണവും തുറന്നുകാട്ടും. ഇടതുമുന്നണി കഷ്​ടിച്ച് രണ്ടര ലക്ഷം വീടുകള്‍ ​െവച്ചുനല്‍കിയപ്പോള്‍ യു.ഡി.എഫ്​ നാലുലക്ഷം വീടുകൾ നിർമിച്ചു നൽകിയിരുന്നു. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം ജനങ്ങള്‍ക്കായി ചെയ്യാന്‍ പോകുന്ന ഗുണകരമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പ്രചാരണവുമുണ്ടാകും. തകര്‍ന്ന കേരളത്തെ കരകയറ്റുകയാണ് യു.ഡി.എഫി​െൻറ ലക്ഷ്യം. 'ഐശ്വര്യ കേരളം ലോകോത്തര കേരളം' എന്ന പേരിൽ പ്രകടനപത്രികയും ഉടൻ പുറത്തിറക്കും.

പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും പി.ആർ.ഡി പരസ്യങ്ങൾ നിലനിൽക്കുകയാണ്​. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ എത്രയും വേഗം ഇടപെടണം. തെരഞ്ഞെടുപ്പ്​ സർവേകളില്‍ യു.ഡി.എഫ് വിശ്വസിക്കുന്നില്ല. ജനങ്ങളിലാണ് വിശ്വാസം. ജനങ്ങള്‍ ഒപ്പമുണ്ട്. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ഉറപ്പാണ് എൽ.ഡി.എഫ്' എന്നാണ് ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം.

Tags:    
News Summary - 'UDF to improve the country'; The election campaign text was announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.