എം.എല്‍.എമാരുടെ സത്യഗ്രഹം തുടരുന്നു

തിരുവനന്തപുരം: അഞ്ച് എം.എല്‍.എമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തില്‍ തുടരവെ സ്വാശ്രയ മെഡിക്കല്‍ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. ബഹളത്തത്തെുടര്‍ന്ന് ഒന്നര മണിക്കൂറോളം സഭ നിര്‍ത്തിവെച്ച്  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാനായില്ല. എം.എല്‍.എമാരുടെ സത്യഗ്രഹത്തിന്‍െറ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാനാവില്ളെന്ന് പ്രഖ്യാപിച്ചായിരുന്നു ബഹിഷ്കരണം. കേരള കോണ്‍ഗ്രസ്-എമ്മും സഭ വിട്ടു. പ്രതിപക്ഷ അസാന്നിധ്യത്തിലും ധനാഭ്യര്‍ധന ചര്‍ച്ച നടക്കുകയും ഭരണപക്ഷാംഗങ്ങള്‍ പങ്കെടുക്കുകയും മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.

തുടര്‍ച്ചയായ രണ്ടു ദിവസത്തെ സ്തംഭനത്തിനുശേഷം ബാനറും പ്ളക്കാര്‍ഡുകളുമായത്തെിയ യു.ഡി.എഫ് തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും പിന്നീട് സഹകരിച്ചു. എന്നാല്‍ ചോദ്യം ചോദിച്ചില്ല. സണ്ണി ജോസഫ് കൊണ്ട് വന്ന അടിയന്തര പ്രമേയത്തോടെ പ്രതിപക്ഷം വീണ്ടും സ്വാശ്രയത്തിലേക്ക് സഭയെ എത്തിച്ചു. അതോടെ ബഹളമയമായി. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദാവാക്യം വിളിച്ചു. ഇതിനിടെ ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചെങ്കിലും സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.

തുടര്‍ന്നായിരുന്നു ചര്‍ച്ച. എം.എല്‍.എമാരുടെ സമരം, ഫീസ് തുടങ്ങിയവയും പരിയാരവുമൊക്കെ ചര്‍ച്ചയില്‍ വന്നെങ്കിലും ധാരണ ഉണ്ടായില്ല. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ സമയവായത്തിലത്തൊന്‍ കഴിഞ്ഞില്ളെന്ന് സ്പീക്കര്‍ അറിയിച്ചു. ചര്‍ച്ചക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും എം.എല്‍.എമാര്‍ നിരാഹാരത്തിലായതിനാല്‍ സഭ ബഹിഷ്കരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മുദ്രാവാക്യം വിളിച്ച് യു.ഡി.എഫ്  സഭയില്‍നിന്ന് പുറത്തേക്ക് പ്രകടനം നടത്തിയപ്പോള്‍ മാണി ഗ്രൂപ് മറ്റൊരു വാതിലിലൂടെയും പുറത്തുപോയി.

 മികച്ച കരാറാണ്  ഉണ്ടാക്കിയതെന്നും ദുര്‍ബലമായ വാദമാണ് പ്രതിപക്ഷത്തിന്‍േറതെന്നും  മറുപടി നല്‍കിയ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വിഷയം വഷളാക്കിയതിന്‍െറ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഹൈകോടതിയില്‍ സര്‍ക്കാര്‍ വാദം കൂട്ടുകച്ചവടത്തിന്‍േറതായിരുന്നു.  മാനേജ്മെന്‍റുകള്‍ക്ക് എതിരായിരുന്നെങ്കില്‍ അപ്പീല്‍ പോകുമായിരുന്നു. നിയമസാധ്യതകള്‍ വേണ്ടെന്നുവെച്ചു. കൊള്ളയടിക്കാന്‍ അവസരം നല്‍കി. കേന്ദ്ര നിലപാടാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ആരോഗ്യമന്ത്രി കണ്ണടച്ചാല്‍ ഇരുട്ടാകില്ളെന്നും ഹൈകോടതി വിധി വന്നപ്പോള്‍ മന്ത്രിയുടെ ഓഫിസില്‍ പടക്കംപൊട്ടിക്കലായിരുന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags:    
News Summary - udf mlas strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.