തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് മലയോര സമരയാത്രയുടെ വിശദാംശങ്ങള്‍ പുറത്ത്. മലയോര സമരയാത്ര ജനുവരി 25ന് (ശനിയാഴ്ച) കരുവഞ്ചാലില്‍ (ഇരിക്കൂര്‍) നിന്നും ആരംഭിച്ച് ഫെബ്രുവരി 5ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.
സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് കരുവഞ്ചാലില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി. കാപ്പന്‍, ജി. ദേവരാജന്‍, അഡ്വ. രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.
വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്ന് മലയോര കര്‍ഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ മലയോര സമരയാത്ര.
25.1.2025 (ശനി)
സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 5ന് കരുവഞ്ചാല്‍(ഇരിക്കൂര്‍)
26.1.2025 (ഞായര്‍)
റിപ്പബ്ലിക് ദിനം-യാത്ര അവധി
27.01.2025 (തിങ്കള്‍)
2 PM -ആറളം, 4 PM -കൊട്ടിയൂര്‍
28.01.2025 (ചൊവ്വ)
10 AM- മാനന്തവാടി, 2 PM ബത്തേരി, 3 PM -മേപ്പാടി, 5 PM - കോടഞ്ചേരി
30.01.2025 (വ്യാഴം)
10 AM- നിലമ്പൂര്‍, 2 PM- കരുവാരക്കുണ്ട്, 5 PM- മണ്ണാര്‍ക്കാട്
31.01.2025 (വെള്ളി)
10 AM ആതിരപ്പള്ളി, 2.30 PM- മലയാറ്റൂര്‍, 4 PM -കോതമംഗലം
01.02.2025 (ശനി)
10 AM അടിമാലി, 2.30 PM-കട്ടപ്പന, 5 PM- കുമിളി
04.02.2025 (ചൊവ്വ)
10 AM മുണ്ടക്കയം, 3 PM-ചിറ്റാര്‍, 5 PM -പിറവന്തൂര്‍-അലിമുക്ക് (പത്തനാപുരം)
05.02.2025 (ബുധന്‍)
10 AM പാലോട്, 4 PM അമ്പൂരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.