Posted On
date_range Updated On
date_range പരിസ്ഥിതി ലോല മേഖല: വയനാട്ടിൽ 16ന് യു.ഡി.എഫ് ഹർത്താൽ
കൽപറ്റ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ ജൂൺ 16ന് യു.ഡി.എഫ് ഹർത്താൽ. ഞായറാഴ്ച എൽ.ഡി.എഫ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കാർഷിക മേഖലയുടെയും കർഷകരുടെയും ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
പത്ര വിതരണം, പാൽ വിതരണം, വിവാഹം, മരണം തുടങ്ങിയ ആവശ്യ സർവിസുകൾ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.