തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി സർവജന സ്കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേ റ്റ് മരിച്ച സംഭവത്തിെൻറ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ യഥാ ർഥ അവസ്ഥ അന്വേഷിക്കാൻ പി.ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തില്‍ വിദഗ്ധ കമ്മിറ്റിയെ യു.ഡി.എഫ് നിയോഗിച്ചു. എം.എല്‍.എമാരായ എന്‍. ഷംസുദ്ദീന്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിൻ, അനൂപ് ജേക്കബ് എന്നിവരാണ് അംഗങ്ങൾ.
സമിതി എല്ലാ ജില്ലകളിലും സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് അവസ്ഥ കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് തയാറാക്കും. ക്ലാസുകള്‍ ഹൈടെക്കാക്കിയെന്ന് സര്‍ക്കാര്‍ മേനി പറയുമ്പോഴും കുട്ടികളുടെ സുരക്ഷ അപകടത്തിലാകുംവിധം ദയനീയമാണ് സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥയെന്ന് ബത്തേരി സംഭവം വ്യക്തമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പല സ്കൂളുകളിലും കെട്ടിടങ്ങള്‍ പഴകി അപകടാവസ്ഥയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.