Posted On
date_range Updated On
date_range വിവാദങ്ങൾ കൊണ്ട് മാത്രം യു.ഡി.എഫിന് വിജയിക്കാനാവില്ല: പി.കെ.ബിജു
തൃശൂർ: ആലത്തൂരിൽ യു.ഡി.എഫ് രാഷ്ട്രീയം പറയുന്നില്ലെന്ന് ഇടത് സ്ഥാനാർഥി പി.കെ. ബിജു. വിവാദങ്ങൾ കൊണ്ട് മാത്രം യു.ഡ ി.എഫിന് വിജയിക്കാൻ കഴിയില്ല. രമ്യ ഹരിദാസിൻെറ പരാതി തെരഞ്ഞെടുപ്പ് കമീഷൻെറ പരിഗണനയിലായതിനാൽ പ്രതികരിക്കാനില്ലെന്നും ബിജു തൃശൂരിൽ പറഞ്ഞു.
വ്യക്തികളല്ല, രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടത്. ആലത്തൂരിൽ മികച്ച ഭൂരിപക്ഷത്തോടെ താൻ വിജയിക്കും. വ്യക്തിഹത്യ ഏറ്റവും കൂടുതൽ അനുഭവിച്ചത് താനാണെന്നും ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.