'നിങ്ങളെ ഭീഷണിപ്പെടുത്താൻ വന്നതല്ല, കടുവയെ പിടിക്കാൻ കൂടും ക്യാമറയും ഇന്ന് തന്നെ സ്ഥാപിക്കണം, അല്ലേൽ നാളെ ഞാനിവിടെ കുത്തിയിരിക്കും'; വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂരിൽ വന്യജീവി ആക്രമണം ചർച്ചയാക്കി യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. വന്യജീവി ആക്രമണത്തിന് ഇരയായവരെ നേരിൽകണ്ടും വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതിയും പരിഭവങ്ങളും നിരത്തിയുമാണ് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രചാരണം തുടങ്ങിയത്.

അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കൊലപ്പെടുത്തി ദിവസങ്ങൾ പിന്നിട്ടിട്ടും കടുവയെ പിടികൂടാൻ കഴിയാത്തതിൽ വനം വകുപ്പ് ഉദ്യോഗസ്ഥരോട് വിമർശനം ഉന്നയിച്ചു.

'ഇത്രയേറെ സാങ്കേതിക വിദ്യ വികസിച്ച ഈ കാലത്ത് കാട്ടിൽ കടുവയെ തിരയാൻ തുടങ്ങിയിട്ട് എത്ര ദിവസായി, ഇതുവരെ കണ്ടെത്താൻ കഴിഞ്ഞോ, ഞങ്ങൾ തെരയുന്നുണ്ടെന്ന് ആരോടാ പറയുന്നത്, മനുഷ്യനെ ഇനിയും പിടിച്ചുകൊണ്ടുപോവില്ലേ'- ഷൗക്കത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

കടുവയെ പിടികൂടാനുള്ള കൂടും ക്യാമറയും ഇന്ന് തന്നെ സ്ഥാപിച്ചില്ലെങ്കിൽ നാളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം മാറ്റിവെച്ച് നാളെ ഇവിടെ വന്നിരിക്കുമെന്നും ഷൗക്കത്ത് മുന്നറിയിപ്പ് നൽകി.

വന്യജീവി ആക്രമണത്തിന് ഇരയായ കുടുംബങ്ങളെ സന്ദർശിച്ച സമയത്ത് അവിടെയുള്ള കുടുംബങ്ങൾ ഉന്നയിച്ച ആശങ്കയും ഷൗക്കത്ത് ഉദ്യോഗസ്ഥരോട് പങ്കുവെച്ചു.

'ആ പാവങ്ങൾ ആകെ ജീവിക്കുന്നത് പശുവിനെ കൊണ്ടാണ്. അതിന്റെ പാല് വിറ്റാണ് അവർ കഴിയുന്നത്. അതിനെ കൂടി കടുവ പിടിച്ചാൽ ആത്മഹത്യ ചെയ്യാനേ കഴിയുള്ളൂവെന്നാണ് അവർ പറയുന്നത്. ആ ഗൗരവത്തിൽ നിങ്ങൾ ഇത് കാണമെന്നും അല്ലാതെ നിങ്ങളെ ഭീഷണിപ്പെടുത്താനൊന്നും വന്നവരല്ല ഞങ്ങൾ'- എന്നും ആര്യാടൻ ഷൗക്കത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

Tags:    
News Summary - UDF begins election campaign by discussing wildlife attacks in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.