ഉദയകുമാറി​െൻറ മരണം പൊലീസി​െൻറ ഉരുട്ടൽ പ്രയോഗംകൊണ്ടെന്ന് മൊഴി

തിരുവനന്തപുരം: ഫോർട്ട്​ പൊലീസ്​ കസ്​റ്റഡിയിലെടുത്ത ഉദയകുമാറി​​​​െൻറ മരണം പൊലീസി​​​​െൻറ ഉരുട്ടൽ പ്രയോഗം കൊണ്ടെന്ന് ഫോറൻസിക് ഡയറക്ടർ. ഉദയകുമാറി​​​​െൻറ മരണം സ്വാഭാവികമല്ലെന്നും കൊല്ലപ്പെടുന്നതിന് 24 മണിക്കൂർ മുമ്പുണ്ടായ മാരക മർദനംകൊണ്ടാണെന്നും കേസിലെ സാക്ഷി ഡോ. ശ്രീകുമാരി മൊഴി നൽകി. ഉരുട്ടാൻ ഉപയോഗിച്ച ജി.ഐ പൈപ്പും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ഈ പൈപ്പ് കൊണ്ടാണ് ഉദയകുമാറിനെ പ്രതികൾ ഉരുട്ടിക്കൊലപ്പെടുത്തിയതെന്നാണ്​ അ​േന്വഷണസംഘം ചൂണ്ടിക്കാട്ടിയിട്ടുള്ളത്​. കേസ് വിചാരണ വ്യാഴാഴ്ച തുടരും. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ  നടക്കുന്നത്.

ഡിവൈ.എസ്.പി ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്കുമാർ, ഹെഡ് കോൺസ്​റ്റബിൾ വി.പി. മോഹൻ, കോൺസ്​റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27ന് രാത്രി 10.30നാണ് ശ്രീകണ്ശ്വേരം പാർക്കിൽനിന്ന്​ ഇ.കെ. സാബുവി​​​​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉദയകുമാറിനെ കസ്​റ്റഡിയിലെടുത്തത്​. അതിനുശേഷം സ്​റ്റേഷനിലെത്തിച്ച്​ യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്.

Tags:    
News Summary - Udayakumar's Custody death: Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.