തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടികൊല കേസിൽ സി.ബി.െഎ കോടതിയുടെ ശിക്ഷ വിധിയിൽ സന്തോഷമുണ്ടെന്ന് ഉദയകുമാറിെൻറ മാതാവ് പ്രഭാവതിയമ്മ. തെൻറ പ്രാർഥന ദൈവം കേട്ടു. ഉദയകുമാറിെൻറ ഗതി ഇനി ഒരു മകനും ഉണ്ടാകരുത്. ഇങ്ങനെയുള്ള പൊലീസുകാർ ഇനിയുണ്ടാവരുതെന്നും പ്രഭാവതിയമ്മ പറഞ്ഞു.
ഒരു കോടതിയും പ്രതികളുടെ ശിക്ഷ ഇളവ് െചയ്യില്ല. കേസിൽ കൂടെ നിന്ന മുഴുവൻ പേർക്കും നന്ദിയറിയിക്കുന്നതായും അവർ വ്യക്തമാക്കി.
ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ രണ്ട് പൊലീസുകാർക്ക് വധശിക്ഷ വിധിച്ചുള്ള സി.ബി.െഎ കോടതിയുടെ വിധി പുറത്ത് വന്നതിനെ പിന്നാലെയായിരുന്നു പ്രഭാവതി അമ്മയുടെ പ്രതികരണം. പ്രതികളായ മലയിൻകീഴ് കമലാലയത്തിൽ ഡി.സി.ആർ.ബി എ.എസ്.െഎ കെ. ജിതകുമാർ, നെയ്യാറ്റിൻകര സ്വദേശിയും നാർക്കോട്ടിക് സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസറുമായ എസ്.വി. ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ഇവർ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.