ലഘുലേഖയും പുസ്തകവുമുണ്ടെന്നു കരുതി മാവോവാദിയാവില്ല -യു.എ.പി.എ സമിതി അധ്യക്ഷൻ

കൊച്ചി: ഒരാളുടെ കൈയിൽ ലഘുലേഖയോ പുസ്തകമോ ഉണ്ടെന്നു കരുതി അയാെള മാവോവാദിയാക്കാനാവില്ലെന്ന് യു.എ.പി.എ സമിതി ചെയർ മാൻ റിട്ട. ജസ്​റ്റിസ് പി.എസ്. ഗോപിനാഥൻ. കോഴിക്കോട്ട് മാവോവാദി ബന്ധം ആരോപിച്ചും ലഘുലേഖകൾ കൈവശം വെച്ചതിനും രണ്ട് വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവർ മാവോയിസ് ​റ്റ്​ സംഘടനയിൽ അംഗമായിരുന്നുവെന്നും അതി​​െൻറ പ്രചാരണാർഥമാണ് ലഘുലേഖകൾ കൊണ്ടുനടന്നത്​ എന്നതിനും തെളിവുണ്ടെങ്കിൽ മാത്രമേ യു.എ.പി.എയുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ട് ചെയ്യാനാവൂ. കോഴിക്കോട്ടെ രണ്ട് വിദ്യാർഥികളുടെ കേസ് സമിതിക്കു മുന്നിൽ ഹാജരാക്കിയാൽ, വിചാരണ നടത്താനാവശ്യമായ െതളിവുകളുണ്ടെങ്കിൽ മാത്രമേ അനുമതി നൽകുകയുള്ളൂ. സമിതിയുടെ മുന്നിൽ നേരത്തെ ഹാജരായ പകുതിയിലധികം കേസുകളും ഇത്തരത്തിൽ ആവശ്യമായ തെളിവുകളില്ലാത്തതിനെ തുടർന്ന് തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത കാലത്ത് 13 കേസുകളാണ് സമിതിയുടെ മുമ്പാകെ വന്നത്. ഇതിൽ ഒൻപതെണ്ണവും തെളിവുകളുടെ അഭാവത്തിൽ വിചാരണക്ക് അനുമതി നിഷേധിക്കുകയായിരുന്നു. യു.എ.പി.എ കേസുകൾ വിലയിരുത്തി വിചാരണ അനുമതി നല്‍കുന്നതിനായി ഇടതു സർക്കാർ നിയോഗിച്ച സമിതിയാണ് യു.എ.പി.എ സമിതി. നിയമ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരസുരക്ഷ വിഭാഗം ഐ.ജി എന്നിവരാണ് മറ്റംഗങ്ങൾ.


Tags:    
News Summary - UAPA case - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.