Posted On
date_range Updated On
date_range യു.എ.ഇ യാത്രികർ നാല് മണിക്കൂർ മുമ്പ് എത്തിയാൽ മതി
കരിപ്പൂർ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലേക്ക് റാപിഡ് പി.സി.ആർ പരിശോധന പിൻവലിച്ചതോടെ യാത്രക്കാർ ഇനി മുതൽ നാല് മണിക്കൂർ മുമ്പ് എത്തിയാൽ മതിയെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു. വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആർ പരിശോധനയുള്ളതിനാൽ കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതൽ യു.എ.ഇ യാത്രക്കാർ ആറ് മണിക്കൂർ മുമ്പ് എത്താൻ നിർദേശമുണ്ടായിരുന്നു.
റാപിഡ് പി.സി.ആർ ഷാർജ, ദുബൈ എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ച രാവിലെയും അബൂദബി, റാസൽഖൈമ എന്നീ സെക്ടറുകളിലേക്ക് വൈകീട്ടുമാണ് പിൻവലിച്ചത്. യാത്രക്ക് മുമ്പ് പരിശോധന ഫലം ലഭിക്കാനുള്ളതിനാലാണ് നേരത്തെ എത്താൻ നിർദേശം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.