യു.എ.ഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: യു.എ.ഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ല. തുമ്പയിലുള്ള ഭാര്യ വീട്ടിൽ നിന്നും വ്യാഴാഴ്ച വൈകുന്നേരം മുതലാണ് ഗൺമാൻ ജയ്ഘോഷിനെ കാണാതായത്. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് കരിമണല്‍ സ്വദേശിയായ ജയ്‌ഘോഷ്. വ്യാഴാഴ്ച മുതല്‍ ജയ്‌ഘോഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുമ്പ പൊലീസ് കേസ് എടുത്തു. 

വട്ടിയൂര്‍ക്കാവില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷിന്‍റെ കുടുംബത്തെ വ്യാഴാഴ്ച വൈകീട്ട് കരമണലിലെ കുടുംബവീട്ടിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജയ്ഘോഷിന്‍റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകാത്തതിനാലാണ് തോക്ക് തിരിച്ചെടുത്തത്.

ഗണ്‍മാനെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധു അജിത്കുമാര്‍ മീഡിയ വണ്ത്സ ചാനലിനോട് പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തി. ഫോണ്‍ ചെയ്യാനായി വീടിന് പുറത്തിറങ്ങിയ ജയഘോഷിനെ കാണാതാകുകയായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു.

അതേസമയം, ഇദ്ദേഹത്തെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തതാകാമെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്. സ്വർണം കടത്തിയ ദിവസം അടക്കം നിരവധി തവണ ജയഘോഷ് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിനെ വിളിച്ചെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. സ്വർണം പിടിയിലായ ദിവസവും സ്വപ്നയെ ഇയാൾ വിളിച്ചിരുന്നു. 

Tags:    
News Summary - uae consulate attaches gunman missing- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.