എം.ശിവശങ്കറിനെതിരെ യു.വി ജോസ് വിജിലൻസിന് മൊഴി നൽകി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറിനെതിരെ വിജിലന്‍സിന് ലൈഫ്മിഷൻ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി. അ‍ഞ്ച് മണിക്കൂറാണ് വിജിലിന്‍സ് യു.വി ജോസിന്‍റെ മൊഴിയെടുത്തത്. ശിവശങ്കറിന്‍റെ ഇടപെടലാണ് യൂണിടാകിന് സഹായമായതെന്നാണ് ജോസ് നൽകിയ മൊഴി.

ലൈഫ് മിഷന്‍ കരാര്‍ മുഴുവന്‍ തയാറാക്കിയത് എം.ശിവശങ്കറെന്ന് യു.വി ജോസ് പറഞ്ഞു.യുണിടാക്കും യു.എ.ഇ കോൺസുലേറ്റും തമ്മിലുള്ള കരാറും സന്തോഷ് ഈപ്പന്‍റെ സെയ്ൻ വെഞ്ച്വേഴ്സും യു.എ.ഇ കോൺസുലേറ്റും തമ്മിലുള്ള കരാറും താൻ അറിഞ്ഞിരുന്നില്ലെന്നും യു.വി ജോസ് നല്‍കിയ മൊഴിയിലുണ്ട്. കരാറിന്റെ അന്തിമഘട്ടത്തിൽ മാത്രമാണ് ഇതേക്കുറിച്ചെല്ലാം താൻ അറിയുന്നതെന്നും ജോസ് നൽകിയ മൊഴിയിലുണ്ട്.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി അ​ധോ​ലോ​ക ഇ​ട​പാ​ടാ​ണെ​ന്ന് സി.​ബി​.ഐ ഹൈ​കോ​ട​തി​യി​ൽ വ്യക്തമാക്കിയിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ലൈ​ഫ് മി​ഷ​ന്‍ ധാ​ര​ണാ​പ​ത്രം ഹൈ​ജാ​ക്ക് ചെ​യ്തുവെന്നും സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാനസർക്കാരും യൂണിടാക് ഉടമയും സമർപ്പിച്ച ഹരജി പരിഗണിക്കവെ സി.ബി.ഐ പറഞ്ഞിരുന്നു. കേ​സി​ല്‍ യു.​വി. ജോ​സ് പ്ര​തി​യോ സാ​ക്ഷി​യോ ആ​കു​മോ​യെ​ന്ന​ത് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും സി​.ബി.​ഐ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.