Posted On
date_range Updated On
date_range ബസും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ രണ്ടു യുവാക്കൾ മരിച്ചു
കോഴിക്കോട്: ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ടൗണില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയുണ്ടായ അപകടത്തിൽ കൊണ്ടോട്ടി കോടങ്ങാട് ഇളനീർക്കര നെച്ചിയിൽ കോച്ചാമ്പള്ളി മുഹമ്മദ് സാബിത്ത് (21), കൊട്ടൂക്കര മഞ്ഞപ്പുലത്ത് മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ സാബിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സിയാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന സിറ്റി ബസാണ് ബൈക്കിലിടിച്ചത്.
അയൽവാസികളാണ് ഇരുവരും. ഓട്ടോ മൊബൈൽ കോഴ്സ് വിദ്യാർഥിയാണ് സാബിത്ത്. പിതാവ്: അമീറലി. മാതാവ്: ഖദീജ. സഹോദരങ്ങൾ: നിദ ഫാത്തിമ, ഷഹാൻ. വാഴക്കാട് ഐ.ടി.ഐ വിദ്യാർഥിയാണ് സിയാദ്. പിതാവ്: മുഹമ്മദലി. മാതാവ്: റസിയാബി. സഹോദരങ്ങൾ: അഹമ്മദ് ഹാദി, ഫാത്തിമ റിഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.